നാട്ടുകാരെ വഴിയിൽ തടഞ്ഞ് `സദാചാര പത്രപ്രവർത്തനം´ നടത്തിയത് പ്രകാശ്‌ ഇഞ്ചത്താനം: പൊലീസ് കേസെടുത്തു

single-img
23 March 2020

നാട്ടുകാരെ വഴിയിൽ തടഞ്ഞ് `പത്രപ്രവർത്തനം´ നടത്തിയ ആൾക്കെതിരെ പൊലീസ് കേസ്. ജനതാ കർഫ്യൂവിൻ്റെ പേരിൽ വഴിയാത്രക്കാരെ തടഞ്ഞ്‌ നിർത്തി ദൃശ്യങ്ങൾ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ച പ്രകാശ്‌ ഇഞ്ചത്താനത്തിനെതിരെയാണ് കേസെടുത്തത്. ഓൺലൈൻ ചാനൽ എന്നപേരിൽ യാത്രക്കാരെ തടഞ്ഞ്‌ ദൃശ്യങ്ങൾ ചിത്രീകരിച്ച.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത്‌ മണിയോടെ ജനതാ കർഫ്യൂവിന്റെ പേരിൽ സെൻട്രൽ ജങ്‌ഷൻവഴി അത്യാവശ്യ കാര്യങ്ങൾക്ക്‌ പോയ ആളുകളെ ഇയാൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രസ്‌ക്ലബ്ബ്‌ ഭാരവാഹികളടക്കം രംഗത്തുവരികയുണ്ടായി. 

പ്രസ് ക്ലബ് പുറത്തിറക്കിയ പ്രസ്‌താവന:

‘പത്തനംതിട്ട മീഡിയ’ എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ ക്ലബ്ബുമായോ കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രവേശനാനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. സ്വയം മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് ഇയാള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്കും സദാചാര പൊലീസിങിനും പത്തനംതിട്ടയിലെ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലാത്തതുമാകുന്നു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബ്ബ് കലക്‌ടർക്കും എസ്‌പിക്കും പരാതിയും നല്‍കിയിട്ടുണ്ടെന്ന്‌ സെക്രട്ടറി അറിയിച്ചു.