ലണ്ടന്‍ സന്ദര്‍ശനം; തിരികെയെത്തിയ കുമാര്‍ സംഗക്കാര സർക്കാർ നിർദ്ദേശത്താൽ ക്വാറന്റൈനില്‍

single-img
23 March 2020

ലണ്ടൻ സന്ദർശനശേഷം ശ്രീലങ്കയിൽ മടങ്ങിയെത്തിയ കുമാര്‍ സംഗക്കാര ക്വാറന്റൈനില്‍. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലുംസർക്കാർ നൽകിയ നിര്‍ദേശത്തെത്തുടര്‍ന്ന് സ്വയം ക്വറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.

വിദേശ രാജ്യങ്ങളിൽ സന്ദര്‍ശനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് ശ്രീലങ്കൻ ജനതയ്ക്ക് സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഗക്കാര ലണ്ടനില്‍ നിന്ന് ശ്രീലങ്കയില്‍ തിരിച്ചെത്തിയത്.

നിലവിൽ എംസിസി പ്രസിഡന്റായ സംഗക്കാര യൂറോപ്പില്‍ കൊറോണ വ്യാപനം ശക്തമായതോടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. യൂറോപ്പിൽ നിലവില്‍ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.