കൊറോണ പ്രശ്നമല്ല; നേതാക്കള്‍ക്ക് പാര്‍ട്ടി സംഘടിപ്പിച്ച് ടിആര്‍എസ് നേതാവ് കല്‍വകുന്ത കവിത

single-img
23 March 2020

കൊറോണക്കെതിരെ രാജ്യവും ലോകവും ഒറ്റക്കെട്ടായി പൊരുതവേ അഞ്ഞൂറോളം പാര്‍ട്ടി നേതാക്കളെയും കുടുംബക്കാരെയും വിളിച്ച് തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന്റെ പാര്‍ട്ടി നല്‍കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ടിആര്‍എസ് നേതാവുമായ കല്‍വകുന്ത കവിത.

ഹൈദരാബാദിലുള്ള ഒരു റിസോര്‍ട്ടിലാണ് ഇവര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കള്‍ക്ക് പാര്‍ട്ടി സംഘടിപ്പിച്ചത്. അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ തന്റെ പരിപാടികളെല്ലാം വെട്ടിച്ചുരുക്കി താന്‍ വീട്ടിലിരിക്കുകയാണെന്നും സംസ്ഥാനത്തെ ജനങ്ങളെല്ലാം സാമൂഹ്യ അകലം പാലിക്കണമെന്നും ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.