ഇറ്റലിയിലെ പ്രായമായവരെ മരണത്തിനു വിട്ടുകൊടുക്കയല്ലാതെ മറ്റു വഴിയില്ലെന്ന് ഇസ്രായേൽ: ഞങ്ങൾ കാസ്ട്രോയുടെ പിൻമറുക്കാർ, ഇറ്റലിയെ സുരക്ഷിതമാക്കിയിട്ടേ തിരിച്ചു പോകുകയുള്ളെന്ന് ക്യൂബ

single-img
23 March 2020

ഇറ്റലിയിലും സ്പെയിനിലും കൊറോണ വെെറസ് സംഹാര താണ്ഡവമാടുകയാണ്. ചെെനയെ കടത്തിവെട്ടിയ മരണ നിരക്കാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്പെയിനിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇറ്റലിയിൽ ആരോഗ്യ രക്ഷാ പ്രവർത്തനത്തിനെത്തിയ ഇസ്രായേലി ഡോക്ടർ ഗാൽ പെലേഗും സംഘവും ഇവിടുത്തെ അപൂർവ്വമായ സാഹചര്യത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം അതികഠിനമെന്നാണ് ഇവർ വിവരിക്കുന്നത്. 

ഏതൊരു രോഗിയുടേയും ജീവൻ രക്ഷിക്കുവാൻ അവസാനം വരെ പൊരുതുക എന്നതാണ് ഏതൊരു ഡോക്ടറുടെയും കടമയെന്ന് ഡോക്ടറായ ഗാൽ പെലേഗ് പറയുന്നു. എന്നാൽ ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാൻ മുന്നിലുണ്ടായിരുന്നതാണ് പാർമ നഗരത്തിൽ പ്രവർത്തിക്കുന്ന ഇസ്രായേലി സംഘത്തിന് കടമ്പകൾ അനവധിയാണ്. നാഷണൽ ലോക്ക്ഡൗൺ ഉൾപ്പടെ പല കടുത്ത നിയന്ത്രണങ്ങളും എടുത്തിട്ടും കൊറോണയുടെ തേരോട്ടത്തിന്റെ വേഗത നിയന്ത്രിക്കാൻ സാധിക്കാതെ പോകുന്നത് ഇറ്റലിയുടെ ആരോഗ്യ രംഗത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 

ആവശ്യത്തിനുള്ള വെന്റിലേറ്ററുകൾ ഇല്ലാതെ പോകുന്നതാണ് ആരോഗ്യപ്രവർത്തകരെ ഏറ്റവുമധികം കുഴയ്ക്കുന്ന പ്രശ്‌നം. ഇനിമുതൽ വെൻ്റിലേറ്ററുകളിൽ ചില മുൻഗണനാ ക്രമം നിശ്ചയിക്കുവാൻ ഈ അപര്യാപ്തത മെഡിക്കൽ വകുപ്പിനെ നിർബന്ധിതമാക്കിയിരിക്കുകയാണെന്നും ഡോക്ടർ പറയുന്നു. വളരെ ഗുരുതരമായി രോഗം ബാധിച്ചവർക്കും, അതുപോലെ പ്രായമേറെയുള്ളവർ തുടങ്ങിയവർക്ക് അവസാന പരിഗണനമാത്രം ഇക്കാര്യത്തിൽ നൽകുവാനാണ് തീരുമാനിച്ചതെന്നാണ് ഡോ ഗാൽ പെലേഗ് പറയുന്നത്.

അവരെ മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മനുഷ്യന് സധ്യമായ മറ്റൊന്നുമില്ല ഇന്നത്തെ സാഹചര്യത്തിലെന്നുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. 

എന്നാൽ ഇറ്റലിയില്‍ കോവിഡ് 19നോട് പൊരുതാന്‍ ക്യൂബയില്‍ നിന്നുമെത്തിയ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവകര്‍ത്തകരുടെയും സംഘം എല്ലാം പോസിറ്റീവായി കാണുന്ന കൂട്ടത്തിലാണ്. ‘ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമുണ്ട്. എന്നാല്‍ വിപ്ലവകരമായ ചുമതല നിറവേറ്റേണ്ടതുണ്ട്. അതിനായി ഭയത്തെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തുകയാണ്’ ക്യൂബന്‍ സംഘത്തിലെ ഇന്റന്‍സീവ് കെയര്‍ സ്‌പെഷലിസ്റ്റ് ലിയോണാര്‍ഡോ ഫെര്‍ണാണ്ടസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കയ്യിൽ കാസ്ട്രോയുടെ ചിത്രവുമയാണ് ക്യൂബൻ സംഘം എത്തിയത്.

ഞങ്ങള്‍ സൂപ്പര്‍ ഹീറോകളല്ല, റെവല്യൂഷനറി ഡോക്ടര്‍മാരാണ്. ലോകം ആരാധിക്കുന്ന ക്യൂബൻ വിപ്ലവ നായകൻ എണസ്റ്റോ ചെഗുവേര ഒരു ഭിഷഗ്വരനായിരുന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിലെ നിലവിലെ സ്ഥിക്കു മാറ്റമുണ്ടാക്കിയിട്ടു മാത്രമേ തങ്ങൾ തിരിച്ചു പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ ക്ഷേമകാര്യ വിഭാഗം തലവന്‍ ഗിലിയോ ഗലേറയാണു ചികിത്സയ്ക്കായി ക്യൂബയുടെ സഹായം ആവശ്യപ്പെട്ടത്. 

ഇറ്റലിയില്‍ കോവിഡ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ത്ഥന മാനിച്ച് ക്യൂബന്‍ സംഘം പ്രവര്‍ത്തിക്കുന്നത്. കോവിഡിനെ നേരിടാന്‍ ക്യൂബ മെഡിക്കല്‍ സംഘത്തെ അയക്കുന്ന ആറാമത്തെ രാഷ്ട്രമാണ് ഇറ്റലി. വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവിടങ്ങളില്‍ നേരത്തെ മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു.