തമിഴ്‌നാട്ടിൽ മാർച്ച്​ 31 വരെ ലോക്ക്​ഡൗൺ ; ചരക്ക് നീക്കത്തിന്‌ തടസമില്ല

single-img
23 March 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ നിരോധനാജ്ഞ. ചൊവ്വാഴ്ച വൈകീട്ട് ആറ് മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ തുറക്കും. അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമുണ്ടാകില്ല.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിലിരുന്ന്​ ജോലി ചെയ്യുന്ന സംവിധാനത്തിലേക്ക്​ മാറണം. സർക്കാറി​​​​​െൻറ കീഴിലുള്ള അമ്മ കാൻറീനുകൾ തുറന്നു പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു.ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന 15 -ാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡൽഹി, നാഗാലാന്റ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുളളത്. ഇതുകൂടാതെ കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യത്തെ 80 ജില്ലകൾ അടച്ചിടാനും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.