കൊറോണ ഭീതിയിൽ വീടുകളിൽ കഴിയുന്നവർ ആരോഗ്യം കാത്തുസൂക്ഷിക്കുക; യോഗ ക്ലാസുമായി നടി ശ്രീയ ശരണ്‍

single-img
23 March 2020

കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ ദിനത്തിൽ ആരാധകർക്ക് യോഗ ക്ലാസുമായി എത്തിയത് നടി ശ്രീയ ശരണാണ്. കൊറോണയെ ഭയന്ന് വീടുകളിൽ തന്നെ കഴിയുന്നവർക്ക് ആരോഗ്യം കാത്തുസൂക്ഷിക്കുകയാണ് ഈ യോഗ വിഡിയോയിലൂടെ താൻ ഉദ്ദേശിക്കുന്നതെന്ന് നടി പറഞ്ഞു.

Support Evartha to Save Independent journalism

ലൈവ് വീഡിയോയിലൂടെയായിരുന്നു നടിയുടെ യോഗ ക്ലാസ്. ശ്രീയയുടെ ഭർത്താവായ ആൻഡ്രൈ കൊഷ്ചീവിനെയും വിഡിയോയിൽ നടിക്കൊപ്പം കാണാം. ഈ ദമ്പതികൾ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ബാർസലോണയിൽ ഹോം ക്വാറന്റീനിൽ കഴിയുകയാണ്.