ലോക്ക് ഡൗണ്‍: സംസ്ഥാനമാകെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു; അനാവശ്യ യാത്രചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി

single-img
23 March 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രി സംസ്ഥാനമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളമാകെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും ഇനി ശക്തമായ പോലീസ് സന്നാഹമുണ്ടാകും.

രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ലയിലേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തും. ആവശ്യമായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. അതേസമയം അവശ്യസർവീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് ഇളവ് അനുവദിക്കും.

ഇതിനായി ഇത്തരം ആളുകൾക്ക് പോലീസ് പ്രത്യേക പാസ് നൽകും. ഈ പാസ് കൈവശം ഇല്ലാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.