കൊറോണയെ പേടിച്ച് കേരളത്തില്‍ നിന്ന് ബംഗാളിലേക്ക്; നാട്ടിലെത്തിയ മരപ്പണിക്കാരനെ കാത്തിരുന്നത് കോടികളുടെ സൗഭാഗ്യം

single-img
23 March 2020

ബംഗാള്‍:രാജ്യവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യം തൊഴില്‍ തൊഴില്‍ നിര്‍മ്മാണ തൊഴില്‍ മേഖലയേയും സാരമായി ബാധിച്ചു. ഇ സാഹചര്യത്തില്‍ കേരളത്തില്‍ പണിയില്ലാതായതിനേ തുടര്‍ന്നാണ് ബംഗാള്‍ സ്വദേശിയായ ഇജറുലിന്‍ നാട്ടിലേക്ക് തിരിച്ചു പോയത്. ഉപജീവന മാര്‍ഗം നിലച്ച് സ്വന്തം നാട്ടിലേക്ക് തന്നെ പലായനം ചെയ്ത ഇജറിലിനെ കാത്തിരുന്നത് കോടികളുടെ സൗഭാഗ്യമായിരുന്നു.

ആയിടക്ക് വാങ്ങിയ ഒരു ലോട്ടറി ടിക്കറ്റാണ് ഇജറുലിന് ഭാഗ്യം കൊണ്ടുവന്നത്. കഷ്ടപ്പാടിന്റെ കാലം അവസാനിച്ചതോടെ ഇന്ന് കൈ നിറയെ പണമുള്ളയാളാണ് ഇജറുലിന്‍.നാട്ടില്‍ മരപ്പണിക്കാര്‍ക്ക് ലഭിക്കുന്ന വേതനം പ്രതിദിനം 500 മുതല്‍ 600 രൂപ വരെയാണ്, എന്നാല്‍ കേരളത്തില്‍ ഇത് 1000 മുതല്‍ 1200 രൂപ വരെയാണ്.അതു കൊണ്ടാണ്് കുടുംബത്തെ വിട്ട് കേരളത്തില്‍ വന്നു ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നത് ഇജറുല്‍ പറഞ്ഞു.

‘ഞാന്‍ ഏഴു ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്, കയ്യിലുള്ള പണം തീര്‍ന്നുകഴിഞ്ഞാല്‍ എങ്ങനെ കുടുംബം നടത്താമെന്നതിനെക്കുറിച്ച് ഞാന്‍ ആശങ്കാകുലനായിരുന്നു, ആ സമയത്താണ് ലോട്ടറി എടുത്തത്. ലോട്ടറി വാങ്ങാന്‍ ഞാന്‍ ആലോചിച്ചത്. പ്രതീക്ഷിക്കാതെ ഈ വ്യാഴാഴ്ച ഞാന്‍ കോടീശ്വരനായി മാറി ഇജറുലിന്‍ പറഞ്ഞു

ഇനി ഒരു വീട് പണിയാനും സ്വന്തമായി ബിസിനസ്സ് ആരംഭിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ആണ് ആഗ്രഹം കൂടാതെ മമക്കള്‍ക്ക് നല്ല രീതിയില്ഡ# വിദ്യാഭ്യാസം നല്‍കണമെന്നും ഇജറുലിന്‍ പറയുന്നു.