കൊവിഡ് 19 നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു

single-img
23 March 2020

രാജ്യമാകെ കൊറോണ വൈറസ് ഭീതിയിൽ നിൽക്കവേ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. അയോധ്യയിൽ ഉൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനിൽക്കെയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇവിടെ ഇപ്പോഴുള്ള വിഗ്രഹങ്ങള്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണിപ്പോള്‍.

Support Evartha to Save Independent journalism

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും അതിന്റെ സമാപന സമയം ധാരാളം ജനങ്ങൾ ജാഗ്രതാ നിര്‍ദ്ദേശങ്ങളെയെല്ലാം തള്ളി നിരത്തിലിറങ്ങി പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതുപോലെ തന്നെ അയോധ്യയിലും ജാഗ്രതാ നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയാണെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.