ആളുകള്‍ തടിച്ചുകൂടുന്നു; ബെവ്കോ ഉള്‍പ്പെടെയുള്ള മദ്യവിൽപന ശാലകൾ അടിയന്തരമായി അടച്ചിടാൻ ആലപ്പുഴ ന​ഗരസഭയുടെ ഉത്തരവ്

single-img
23 March 2020

കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ ന​ഗരസഭ വളരെ കാര്യക്ഷമമായി നടത്തുന്നുണ്ടെങ്കിലും അതിനെല്ലാം വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ യാതൊരു മുൻകരുതലും സമൂഹ്യഅകലവും പാലിക്കാതെ മദ്യവിൽപനശാലകളിൽ ആളുകൾ തടിച്ചു കൂടുന്നതിനാൽ ന​ഗരത്തിലെ ചെറുകിട മദ്യവിൽപന ശാലകൾ അടിയന്തരമായി അടച്ചിടാൻ ആലപ്പുഴ ന​ഗരസഭ തീരുമാനിച്ചു.

നഗരത്തിൽ പ്രവർത്തിക്കുന്ന ബെവ്കോ ചെറുകിട മദ്യവിൽപനശാലയും കൺസ്യൂമ‍ർ ഫെഡിന്റെ രണ്ട് മദ്യവിൽപനശാലകളുമാണ് അടച്ചി‌ടാൻ ആലപ്പുഴ ന​ഗരസഭ നി‍‍‍ർദേശിച്ചത്. ഇന്നത്തെ മന്ത്രിസഭായോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സംസ്ഥാനത്തെ മദ്യശാലകൾ അടക്കില്ലെന്നും എന്നാൽ ബാറുകൾ അടച്ചുപൂട്ടുകയും ബെവ്കോ ശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും എന്ന് പറഞ്ഞതിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.