കൈയടിക്കുമ്പോള്‍ വൈറസുകള്‍ ചാകും; മോഹന്‍ലാലിന്റെ കണ്ടുപിടിത്തത്തിനെതിരെ സോഷ്യല്‍ മീഡിയ

single-img
22 March 2020

കൊറോണയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് എത്തിയ പ്രമുഖരില്‍ നടന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നു പറയുന്നതിനൊപ്പം തന്നെ മോഹന്‍ലാല്‍ പറഞ്ഞ മറ്റൊരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

വൈകുന്നേരം അഞ്ചുമണിക്ക് ആരോഗ്യപ്രവര്‍ത്തകരെ ക്ലാപ്പു ചെയ്ത് അഭിനന്ദിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും ക്ലാപ്പ് ചെയ്യുന്നത്. ഒരു മന്ത്രം പോലെയാണെന്നും, എല്ലാവരും ഒന്നിച്ചു ക്ലാപ്പ് ചെയ്യണം; ആ വലിയ ഫ്രീക്വന്‍സിയില്‍ ബാക്ടീരിയയും വൈറസും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. മനോരമ ചാനലിനു നല്‍കിയ പ്രതികരണത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.

ജനതാ കര്‍ഫ്യുവിുനൊപ്പം സോഷ്യല്‍ മീഡിയ ഈ പരാമര്‍ശവും ഏറ്റെടുത്തുകഴിഞ്ഞു. കയ്യടിക്കുന്ന ഫ്രീക്വന്‍സിയില്‍ വൈറസ് നശിക്കുമെന്ന കണ്ടുപിടുത്തമാണ് വൈറലായിരിക്കുന്നത്. വിമര്‍ശിച്ചും പരിഹസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒരു പാടുപേര്‍ കൊവിഡിനെ ഗൗരവത്തോടെ കാണുന്നില്ല. ആ പ്രവണത മാറ്റണമെന്നും. വ്യക്തിശുചിത്വം ഇന്നുമാത്രമല്ല എന്നും ഉണ്ടായിരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.