ജനകീയ കർഫ്യൂവിന് വീട്ടിലിരിക്കണമെന്ന് അറിയില്ലേയെന്ന് `മാധ്യമപ്രവർത്തകൻ´: താനെന്താ പിന്നെ വീട്ടിലിരിക്കാത്തതെന്ന നാട്ടുകാരൻ്റെ മറുചോദ്യത്തിന് മിണ്ടാട്ടമില്ല

single-img
22 March 2020

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിലാണ് രാജ്യം ഇന്ന്. കോറോണ വൈറസിനെ പ്രതിരോധിക്കാനായി  ലോക്കല്‍ ട്രെയിനുകള്‍, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാന്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ജനത കര്‍ഫ്യു.

ഇതിനിടയിൽ അത്യാവശ്യത്തിനു വേണ്ടി റോഡിലിറങ്ങിയ ജനങ്ങളെ ചോദ്യംചെയ്ത് എതോ ഒരു മാധ്യമപ്രവർത്തകൻ രംഗത്തെത്തി.റോഡിലൂടെ വരുന്ന ജനങ്ങളെ തടഞ്ഞുനിർത്തി എന്തുകൊണ്ട് നിങ്ങൾ വീട്ടിലിരിക്കുന്നില്ല, നിങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്നൊക്കെ ഫേസ്ബുക്കിൽ ലെെവിടുകയാണ് കക്ഷി.  സംഭവം നടക്കുന്നത് പത്തനംതിട്ടയിലാണെന്ന് മാധ്യമ പ്രവർത്തകൻ്റെ സംസാരത്തിൽ നിന്ന് വ്യക്തമാണ്. 

ഒന്നുരണ്ടു പേരെ റോഡിൽ തടഞ്ഞുനിർത്തി മാധ്യമപ്രവർത്തകൻ ഇത്തരത്തിൽ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാൽ പിന്നീടാണ് കളി മാറിയത്. മൂന്നാമത്തെ വ്യക്തിയോട് ചോദ്യം ചോദിക്കുന്നതിനു മുമ്പ് `ജനങ്ങൾ റോഡിലിറങ്ങിക്കൂടെങ്കിൽ പിന്നെ ചേട്ടൻ എന്തിനാ ഇറങ്ങിയത്´ എന്ന മറുചോദ്യമാണ് ആ യുവാവ് ചോദിക്കുന്നത്. അതോടുകൂടി മിണ്ടാട്ടം ഇല്ലാതായ `മാധ്യമപ്രവർത്തകൻ´ ഇതാണ് ജനങ്ങളുടെ പ്രതികരണം എന്ന് പറഞ്ഞ് തലയൂരുകയാണ്.

ഏതാണീ മീഡിയ? ഒരു പാട്ട ആൻഡ്രോയിഡ് ഫോണുമെടുത്ത് ലൈവടിക്കാൻ റോഡിലിറങ്ങിയ ഇമ്മാതിരി വ്യാജമീഡിയാക്കാരൻ്റെ ജനുസ്സിലുള്ളവരാണ് പല സദാചാര ഗുണ്ടകളും.പക്ഷേ "താനെന്താടാ ഉവ്വേ വീട്ടിലിരിക്കാത്തത് " എന്ന മറുചോദ്യം നേരിട്ടു വരുമെന്നു ഈ 'ഒരുചരിവുള്ള ' മീഡിയാക്കാരൻ കരുതിക്കാണില്ല, ചമ്മി പേടിച്ചു നിന്ന പാവങ്ങളോടൊപ്പം അങ്ങനെയുള്ള ആണുങ്ങളും ഈ നാട്ടിലുണ്ട് എന്നതും ആരും മറക്കണ്ട. നാലിലൊരാൾ തിരിച്ചു ചോദിച്ചിരിക്കും അതാണ് കേരളം.മീഡിയാ എന്ന പേരിൽ റോഡിലിറങ്ങി സദാചാര ഗുണ്ടായിസം നടത്തുന്നത് ആരായാലും അവർക്കെതിരേ ആഭ്യന്തര വകുപ്പും പ്രസ്സ് ക്ലബ്ബു മൊക്കെ നടപടി എടുത്തേ മതിയാവൂ. കാരണം ഇന്ന് മീഡിയാ എന്നു പറഞ്ഞു വരുന്നവൻ നാളെ ഏതേലും ദൈവത്തിൻ്റെയോ ജാതിയുടേയോ പാർട്ടിയുടേയോ ക്ലബ്ബിൻ്റെയോ ലേബലിലാവും ഈ ഗുണ്ടായിസം നടത്താൻ തുനിയുന്നത്. ജനം പുറത്തിറങ്ങുന്നത് കുറ്റകരമാണെങ്കിൽ അത് തടയാനും നടപടിയെടുക്കാനും ഇവിടെ അധികാരികളുണ്ട്, ഇല്ലേ?![വീഡിയോ കടപ്പാട്:https://www.facebook.com/mediapta/videos/498036720876210/ ]

Posted by Eapen Thomas on Sunday, March 22, 2020