“വീട്ടിൽ നിന്ന് നമ്മൾ പുറത്ത് പോകരുത്, എന്തെങ്കിലും വാങ്ങിക്കാനുണ്ടെങ്കിൽ വീട്ടിലെ ജോലിക്കാരെ വിടണം´´: മോഹൻലാലിൻ്റെ മനുഷ്യത്വ വിരുദ്ധ പ്രസ്താവന ചർച്ചയാകുന്നു

single-img
22 March 2020

കൊറോണയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് എത്തിയ പ്രമുഖരില്‍ നടന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നു പറയുന്നതിനൊപ്പം തന്നെ കെെയടിക്കുമ്പോൾ വെെറസുകൾ ചാകുമെന്നുള്ള മോഹൻലാലിൻ്റെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് രംഗത്തെത്തിയത്. 

എന്നാൽ മോഹൻലാൽ ഒരു ചാനലിനു നൽകിയ പ്രസ്താവനയിലെ മനുഷ്യത്വവിരുദ്ധമായ സംഗതി ചൂണ്ടിക്കാണിക്കുകയാണ് ചിലർ. . വീട്ടിൽ നിന്ന് നമ്മൾ പുറത്ത് പോകരുത്, എന്തെങ്കിലും വാങ്ങിക്കാനുണ്ടെങ്കിൽ വീട്ടിലെ ജോലിക്കാരെ വിടണമെന്നുള്ളതുമായിരുന്നു ആ പ്രസ്താവന. ജോലിക്കാർ നടൻ്റെ ചാവേറുകളല്ല എന്നും ഇത്രയും മനുഷ്യത്വ വിരുദ്ധമായ പ്രസ്താവന നടത്തിയ വ്യക്തിയെഎന്തർത്ഥത്തിലാണ് ആരാധിക്കുന്നതെന്നും സമൂഹമാധ്യമങ്ങൾ ചോദിക്കുന്നു.  

വൈകുന്നേരം അഞ്ചുമണിക്ക് ആരോഗ്യപ്രവര്‍ത്തകരെ ക്ലാപ്പു ചെയ്ത് അഭിനന്ദിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും ക്ലാപ്പ് ചെയ്യുന്നത്. ഒരു മന്ത്രം പോലെയാണെന്നും, എല്ലാവരും ഒന്നിച്ചു ക്ലാപ്പ് ചെയ്യണം; ആ വലിയ ഫ്രീക്വന്‍സിയില്‍ ബാക്ടീരിയയും വൈറസും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. മനോരമ ചാനലിനു നല്‍കിയ പ്രതികരണത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.

ജനതാ കര്‍ഫ്യുവിുനൊപ്പം സോഷ്യല്‍ മീഡിയ ഈ പരാമര്‍ശവും ഏറ്റെടുത്തുകഴിഞ്ഞു. കയ്യടിക്കുന്ന ഫ്രീക്വന്‍സിയില്‍ വൈറസ് നശിക്കുമെന്ന കണ്ടുപിടുത്തമാണ് വൈറലായിരിക്കുന്നത്. വിമര്‍ശിച്ചും പരിഹസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒരു പാടുപേര്‍ കൊവിഡിനെ ഗൗരവത്തോടെ കാണുന്നില്ല. ആ പ്രവണത മാറ്റണമെന്നും. വ്യക്തിശുചിത്വം ഇന്നുമാത്രമല്ല എന്നും ഉണ്ടായിരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.