ലോക് ഡൗൺ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കേരളം നടപ്പാക്കിയിട്ടില്ല: മുഖ്യമന്ത്രി

single-img
22 March 2020

കൊറോണ വൈറസ് വ്യാപനം തടയാൻ കേരളത്തിലെ ഏഴ് ജില്ലകളിൽ ലോക് ഡൗൺ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഇത് വരെ കേരളം നടപ്പാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഏഴ് ജില്ലകൾ പൂര്‍ണ്ണമായും അടച്ചിട്ടെന്ന തരത്തിലുള്ള പ്രഖ്യാപനം ശരിയല്ല എണ്ണിച്ചു അദ്ദേഹം അറിയിച്ചു.

മാത്രമല്ല, ഈ ഏഴ് ജില്ലകളിലും പുതുതായി ഒരു നിയ ന്ത്രണവും ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മുൻപ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.

കാസര്‍കോഡ് ജില്ലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പിൽ നിര്‍അറിയിച്ചു.

ഇന്ത്യയിലാകെ എഴുപത്തഞ്ച് ജില്ലകളുടെ കൂട്ടത്തിലാണ് കേന്ദ്രസര്‍ക്കാര് കേരളത്തിലെ ഏഴ് ജില്ലകളെയും ഉൾപ്പെടുത്തിയത്. പക്ഷെ ഇപ്പോൾ തന്നെ ഇവിങ്ങളിൽ കര്‍ശന നിയന്ത്രണം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.