`വേലക്കാരെ വിട്ട് സാധനങ്ങൾ വാങ്ങിക്കാം´: തൊഴിലാളികളെ മനുഷ്യരായി കാണാൻ കഴിയാത്ത ഇതുപോലുള്ളവർ കൂടി നിറഞ്ഞതാണ് ഈ ലോകമെന്ന് ഡോ. ബിജു

single-img
22 March 2020

ഇന്ന് രാവിലെ മനോരമ ചാനലിന് ജനത കർഫ്യൂവിനെക്കുറിച്ച് മോഹൻലാൽ നൽകിയ  പ്രതികരണമാണ് ഏറെ വിവാദവും വിമർശനങ്ങളും വിളിച്ചുവരുത്തിയത്. മദ്രാസിലെ വീട്ടിലാണ് താനുളളതെന്നും ഇന്ന് പുറത്തിറങ്ങില്ലെന്നും സാധനങ്ങൾ വാങ്ങിക്കാൻ നമ്മുടെ വീട്ടിൽ നിൽക്കുന്ന ആൾക്കാരെ വിടുമെന്നും മോഹൻലാൽ ചാനലിലൂടെ പറഞ്ഞിരുന്നു.

ഇതിനെതിരെ വിമർശനവുമായി സംവിധായകൻ ഡോ. ബിജു രംഗത്തെത്തുകയായിരുന്നു.  മോഹൻലാലിന്റെ പേരെടുത്ത് പറയാതെയാണ് ഇതിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സെലിബ്രിറ്റി മൊഴിമുത്ത് ആണ്. പ്രിവിലെജുകൾ ഇങ്ങനെയൊക്കെ ആണ് മനുഷ്യനെ കണക്കാക്കുന്നത്. വീട്ടിലെ ജോലിക്കാർ ഒന്നും മനുഷ്യന്മാർ അല്ലല്ലോ. തൊഴിലാളികളെ മനുഷ്യരായി കാണാൻ കഴിയാത്ത ഇമ്മാതിരി ആളുകൾ കൂടി നിറഞ്ഞതാണ് ഈ ലോകമെന്നാണ് ബിജുകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

ഡോ. ബിജുകുമാർ ഫേസ്ബുക്കിൽ കുറിച്ചത്

“ആരും വീട്ടിൽ നിന്നും പുരത്തിറങ്ങരുത്.സാധനങ്ങൾ വാങ്ങാൻ വീട്ടിലെ ജോലിക്കാരെയോ മറ്റോ അയയ്ക്കാം…” സെലിബ്രിറ്റി മൊഴിമുത്ത് ആണ്. പ്രിവിലെജുകൾ ഇങ്ങനെയൊക്കെ ആണ് മനുഷ്യനെ കണക്കാക്കുന്നത്. വീട്ടിലെ ജോലിക്കാർ ഒന്നും മനുഷ്യന്മാർ അല്ലല്ലോ..തൊഴിലാളികളെ മനുഷ്യരായി കാണാൻ കഴിയാത്ത ഇമ്മാതിരി ആളുകൾ കൂടി നിറഞ്ഞതാണ് ഈ ലോകം..

"ആരും വീട്ടിൽ നിന്നും പുരത്തിറങ്ങരുത്.സാധനങ്ങൾ വാങ്ങാൻ വീട്ടിലെ ജോലിക്കാരെയോ മറ്റോ അയയ്ക്കാം…" സെലിബ്രിറ്റി മൊഴിമുത്ത്…

Posted by Bijukumar Damodaran on Saturday, March 21, 2020