പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പാത്രം മുട്ടല്‍; പങ്കെടുത്തത് രാഷ്ട്രപതി, ഉപരാഷ്ട്രപതി മുതല്‍ നരേന്ദ്രമോദിയുടെ മാതാവ് വരെ

single-img
22 March 2020

കൊറോണ വൈറസ് വ്യാപനത്തെ അതിജീവിക്കാൻ കരുത്തായി നീങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉത്തേജനം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച ‘പാത്രം മുട്ടുക’ ആശയം രാജ്യം ഏറ്റെടുത്തിരിക്കുകയാണ്.

https://twitter.com/ANI/status/1241717871396425729?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1241717871396425729&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Findia%2F2020%2F03%2F22%2FCoronavirus-Pandemic-video.html

ജനങ്ങള്‍ പലരും കയ്യടിച്ചും പാത്രത്തിൽ മുട്ടിയും രാജ്യം അവരോടുള്ള കടപ്പാട് അറയിച്ചു. ഇക്കൂട്ടത്തില്‍ സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി,പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍, സച്ചിൻ തെൻഡുക്കർ, അമിതാബ് ബച്ചൻ, ഐശ്വര്യ റായ്, ഹൃത്വിക് റോഷൻ അടക്കം സിനിമാ–രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ ആരോഗ്യപ്രവർത്തകർക്ക് പിന്തുണയുമായി എത്തി.

കേരളവും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്‍ നിന്നില്ല. ചെണ്ട വിദ്വാനായ പെരുവനം കുട്ടൻ മാരാർ ചെണ്ട കൊട്ടിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അർപ്പിച്ചത്.

Posted by Geetha Kuttanmarar on Sunday, March 22, 2020