ഈ ഒരു തെറ്റിലൂടെയാണ് ചെെന കൊറോണ വെെറസിന് വാതിൽ തുറന്നു കൊടുത്തത്, ഇന്ന് ലോകം വീടിനുള്ളിൽ ഒതുങ്ങുന്നതും

ചെെനയിൽ നിന്നും പൊട്ടിപുറപ്പെട്ട് ലോകമാകെ പടർന്ന കൊറോണ വൈറസ് വൺ പ്രതിസന്ധിയാണ് ലോകരാജ്യങ്ങളിൽ ഉയർത്തുന്നത്. വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് ബാധിച്ചത്. ഇവിടത്തെ കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഉത്തരവാദിത്തം ചൈനക്ക് തന്നെയാണെന്നുള്ളതാണ് യാഥാർത്ഥ്യം. മുകളിൽ കൊറോണ പടർന്നു സമയത്തിൻ്റെ ആദ്യഘട്ടത്തിൽ അവർക്ക് നിയന്ത്രണ രീതികളെല്ലാം തമാശയായിരുന്നു. വൻ മഹാമാരിയെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിക്കുകയും ചെയ്തു. 

അധികൃതരുടെ നിരുത്തരവാദിത്വം മൂലം ജനങ്ങൾ  മരിക്കാനും തുടങ്ങി. ഇപ്പോൾ ചൈന വിട്ട് പുറത്തിറങ്ങിയ വൈറസ് ലോകം മുഴുവൻ ഭയാനത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ കൊറോള വ്യാപനത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത പ്രധാനകാര്യം കൊറോണ പടർന്നുപിടിച്ച തുടങ്ങിയ സമയം ചൈനീസ് പുതുവത്സരം ആഘോഷിക്കാൻ അന്ന് വുഹാനിലെ ജനങ്ങളെ ചൈന അനുവദിച്ചു എന്നുള്ളതാണ്. പതിനായിരക്കണക്കിന് ആളുകളെ ഈ നടപടി രോഗത്തിലേക്ക് വലിച്ചിഴച്ച് എത്തിക്കുകയായിരുന്നു. 

വൈറസ് ബാധക്കിടെ, നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനു മുൻപ് ഏകദേശം 50 ലക്ഷം പേർ നഗരം വിട്ടു. നഗരം വിട്ടവർക്ക് മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനെക്കുറിച്ച് അറിയായിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.  ഈ ഒരു അശ്രദ്ധകാരണം ഇന്ന് ലോകം ഒന്നടങ്കം തീയിലുരുകുകയാണ്. 

വുഹാനിലെ ഹുവാനാൻ മാർക്കറ്റിലെ കടൽ വ്യാപാരിയായ വെയ് ഗിക്സിയന് ആദ്യം അസുഖം കണ്ടെത്തിയത് ഡിസംബർ 10 നാണ്. തനിക്ക് ജലദോഷം വരുന്നുണ്ടെന്ന് കരുതി ചെറിയൊരു ലോക്കൽ ക്ലിനിക്കിൽ അദ്ദേഹം ചികിത്സ തേടി. എട്ട് ദിവസത്തിന് ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ആ 57 വയസുകാരന് പിന്നീട് ആശുപത്രി കിടക്കയിൽ ബോധമില്ലായിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയെ സംശയിക്കുന്ന ആദ്യത്തെ കേസുകളിൽ ഒന്നായി ചൈന ശ്രദ്ധിച്ചത് ഈ സംഭവമാണ്. 

ഡിസംബറിൻ്റെ അവസാനത്തിൽ ഡോക്ടർമാർ കൊറോണയുടെ കേന്ദ്രം കണ്ടെത്തിയതോടെ രോഗികളെ ക്വാറന്റിൻ ചെയ്യുകയും അവരുടെ മേലുദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പക്ഷേ, ചൈനീസ് അധികാരികൾ അവരുടെ സമപ്രായക്കാരെ പൊതുജനങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിൽ നിന്ന് തടഞ്ഞു. ഇതാണ് വലിയ പ്രതിസന്ധിക്ക് കാരണമായത്.

ചൈനീസ് അധികൃതരെ ഇക്കാര്യം നേരത്തെ തന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു. കൊറോണ സംശയം ഉന്നയിച്ച ഡോക്ടറെ സർക്കാർ അധികൃതർ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട് പിന്‍വലിപ്പിച്ചു. ഒരു രോഗിക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് കാണിക്കുന്ന പരിശോധന ഫലം ഡോക്ടർമാർ മുന്നറിയിപ്പായി കാണിച്ചിരുന്നു. എന്നാൽ അപ്പോഴും സര്‍ക്കാർ വേണ്ടതൊന്നും ചെയ്തില്ല. പുതുവൽസര ആഘോഷം നടക്കുന്നതിനാൽ വിപണിക്ക് വൻ തരിച്ചടി നേരിടുമെന്നാണ് സർക്കാർ കരുതിയത്.

ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ വൈറസിനെക്കുറിച്ചുള്ള തെളിവുകൾ ഡിസംബറിൽ സർക്കാർ തന്നെ നശിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനീസ് ലബോറട്ടറികൾ ഒരു മിസ്റ്ററി വൈറസ് പകർച്ചവ്യാധിയായ പുതിയ രോഗകാരിയാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പരിശോധനകൾ അവസാനിപ്പിക്കാനും സാംപിളുകൾ നശിപ്പിക്കാനും വാർത്തകൾ അടിച്ചമർത്താനും ഉത്തരവിട്ടതായി ചൈനീസ് മാധ്യമങ്ങൾ വെളിപ്പെടുത്തി.

കൊറോണയുടെ കേന്ദ്രമായ വുഹാനിലെ ഒരു പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥൻ ജനുവരി 1 ന് വിശദീകരിക്കാത്ത വൈറൽ ന്യുമോണിയയുടെ കാരണം കണ്ടെത്തിയിരുന്നു. എന്നാൽ ലാബ് സാംപിളുകൾ നശിപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മൂന്നാഴ്ച്ച വരെ മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി ചൈന അംഗീകരിച്ചില്ല. സംഭവിച്ചതോ വൻ ദുരന്തം.

കൊറോണ ചെെനയുടെ മാത്രമല്ല ആഗോള സമ്പദ്‌വ്യവസ്ഥയെത്തന്നെ പിടിച്ചുലച്ചു. ഈ വൈറസ് ലോകമെമ്പാടും വ്യാപിക്കുകയും ഒരു ലക്ഷത്തിലധികം രോഗബാധിതരാകുകയും ചെയ്തു. ഏകദേശം മൂന്നാഴ്ചയോളം സമയമെടുത്തു രോഗം കണ്ടെത്താൻ തന്നെ. അപ്പോഴേക്കും നിരവധി പേരിലേക്ക് വ്യാപിച്ചിരുന്നു. ആദ്യ രോഗിക്ക് ശേഷമുള്ള രോഗികളും സമാനമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷേ അവരും ചെറിയതും മോശമായതുമായ ക്ലിനിക്കുകളും ആശുപത്രികളും സന്ദർശിച്ചു. ചില രോഗികൾ നെഞ്ച് സ്കാനുകൾക്ക് പോലും തയാറായില്ല. പകർച്ചവ്യാധികൾ തിരിച്ചറിയുന്നതിനായി മെച്ചപ്പെട്ട സജ്ജീകരണങ്ങളുള്ള വലിയ സൗകര്യങ്ങളിലേക്ക് മാറ്റാൻ മിക്കവരും വിസമ്മതിച്ചുവെന്നുള്ളത് മറ്റൊരു കാര്യം.