വിദേശത്തുനിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ക്വറന്റീനില്‍ പ്രവേശിച്ച് നടന്‍ പ്രഭാസ്

single-img
22 March 2020

വിദേശത്തു നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ക്വറന്റീനില്‍ പ്രവേശിച്ച് നടന്‍ പ്രഭാസ്.രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ തയ്യാറായതെന്ന് താരം അറിയിച്ചു.സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്.

രാജ്യത്ത് വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് ആരാധകരോട് ആവശ്യപ്പെട്ടു.

കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.

ചിത്രത്തിലെ നായിക പൂജ ഹെഡ്ഗെ നേരത്തെ രാജ്യത്ത് എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കി പൂജ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.