കൊറോണ തോൽക്കുന്ന ചിലർ: പയ്യൻമാർ ശല്യം ചെയ്താൽ പെൺകുട്ടികൾ ആസ്വദിക്കുമെന്ന് ടിജി മോഹൻദാസ്

single-img
21 March 2020

ബി​ജെ​പി നേ​താ​വ് ടി​ജി മോ​ഹ​ൻ​ദാ​സ് സ്ത്രീകളെ ആക്ഷേപിക്കുന്ന പ​രാ​മ​ർ​ശ​വു​മാ​യി രംഗത്ത്. ബസ്സിലും മറ്റും പയ്യൻമാർ ശല്യം ചെയ്താൽ പെൺകുട്ടികൾ ആസ്വദിക്കുമെന്ന മോഹൻദാസിൻ്റെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. കോ​വി​ഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി 65 കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന നിർദേശത്തിൻ്റെ പശ്ചാത്തലത്തിലാണ് മോഹൻദാസിന്റെ ട്വീറ്റ്.

 ‘65 ക​ഴി​ഞ്ഞ കി​ഴ​വ​ൻ​മാ​ർ പു​റ​ത്തി​റ​ങ്ങ​രു​ത് എ​ന്ന് പ​റ​ഞ്ഞ​ത് ന​ന്നാ​യി. ചെ​റു​പ്പ​ക്കാ​രി​ക​ൾ​ക്ക് സ്വ​സ്ഥ​മാ​യി ഇ​റ​ങ്ങി ന​ട​ക്കാ​മ​ല്ലോ! കി​ഴ​വ​ൻ​മാ​ർ മ​ഹാ​ശ​ല്യ​മാ​ണെ​ന്നേ… ഇ​ല്ലേ?’-​എ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി‍ന്റെ ആ​ദ്യ ട്വീ​റ്റ്.

‘ഞാ​ൻ പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണ്. 55-75 വ​യ​സ്സു​ള്ള കി​ള​വ​ൻ​മാ​രാ​ണ് ചെ​റു​പ്പ​ക്കാ​രി​ക​ളെ ബ​സി​ലും മ​റ്റും ശ​ല്യം ചെ​യ്യു​ന്ന​ത്. പ​യ്യ​ൻ​മാ​രെ​ക്കൊ​ണ്ട് അ​ത്ര​ക്ക് പ്ര​ശ്ന​മൊ​ന്നു​മി​ല്ല. ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ പെ​മ്പി​ള്ളേ​ര് ആ​സ്വ​ദി​ച്ചോ​ളും. ഞാ​നും കി​ഴ​വ​നാ​ണ്. എ​ന്നു​വെ​ച്ച് സ​ത്യം പ​റ​യാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല’- ടിജി മോഹൻദാസ് പറയുന്നൂ.