‘ആ പണി അവര്‍ തുടരട്ടെ. ഞങ്ങള്‍ ഏറ്റെടുത്ത പണി ഞങ്ങളും ചെയ്യാം’; പ്രതിപക്ഷത്തിനോട് മന്ത്രി തോമസ്‌ ഐസക്

single-img
21 March 2020

കേരളം കടന്നുപോകുന്ന കൊറോണ വൈറസ് വ്യാപന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജിനെ പരിഹസിച്ചുകൊണ്ട് പ്രതിപക്ഷ എംഎല്‍എമാരടക്കമുള്ളവര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്.

എവിടെ നിന്നായാലും ഇന്ന് ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുക എന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ കാലത്തെ കുടിശിക ആകട്ടെ, ഭാവിയില്‍ കൊടുക്കാനുള്ളതില്‍ നിന്നാകട്ടെ, ഇന്നത്തെ ചുമതല ജനങ്ങളുടെ കൈവശം പണമെത്തിക്കുക എന്നതാണ്.

ആ ചുമതല ഞങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനെ പരിഹസിച്ചുകൊണ്ട് ചില പ്രതിപക്ഷ നേതാക്കന്മാര്‍ പോസ്റ്റുകളും വീഡിയോകളും ഇറക്കിക്കൊണ്ടിരിക്കുകയാണ്. ആ പണി അവര്‍ തുടരട്ടെ. ഞങ്ങള്‍ ഏറ്റെടുത്ത പണി ഞങ്ങളും ചെയ്യാം. അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

പണി നാട്ടിലെങ്ങും ഇല്ലാത്തതുകൊണ്ട് സാധാരണക്കാരുടെ കൈയിൽ പണമില്ല. അവരുടെ കൈവശം പണമെത്തിക്കുക എന്നതാണ് സർക്കാരിന്റെ…

Posted by Dr.T.M Thomas Isaac on Friday, March 20, 2020