കൊറോണ: വില കുറച്ചുകൊണ്ട് നിർമ്മാണം വർദ്ധിപ്പിക്കാൻ ഒരുങ്ങി സോപ്പ് കമ്പനികൾ

single-img
21 March 2020

കൊറോണ രോഗ പ്രതിരോധത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത്. കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും ഒരു പരിധി വരെ മുക്തി നേടാവുന്നതാണ്. ഈ പശ്ചാത്തലത്തില്‍ സോപ്പുകളുടെ വില കുറക്കാനും നിർമാണം വർദ്ധിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ് സോപ്പ് കമ്പനികൾ

രാജ്യത്തെ പ്രധാന സോപ്പ് നിര്‍മ്മാണ കമ്പനികളായ ഹിന്ദുസ്ഥാൻ യുണിലെവർ, ഗോദ്രേജ്, പതഞ്ജലി എന്നിവയാണ് കൊറോണ പ്രതിരോധത്തിൽ രാജ്യത്തിനൊപ്പം നിൽക്കുന്നത്.പുതിയ തീരുമാന പ്രകാരം എച്ച് യു എല്ലിന്റെ ലൈഫ് ബോയ് സാനിറ്റൈസർ, ഹാൻഡ് വാഷ്, ഡൊമെക്സ് ഫ്ളോർ ക്ലീനർ എന്നിവയുടെ വിലയിൽ 15 ശതമാനം കുറവാണുണ്ടാകുക

ഇതോടൊപ്പം തന്നെ ഉത്പന്നങ്ങളുടെ നിർമാണം കൂട്ടാൻ തീരുമാനിച്ചതായും കമ്പനി അറിയിച്ചു. വിപണിയിലേക്ക് രണ്ട് കോടി ലൈഫ് ബോയ് സോപ്പുകൾ വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. രാജ്യം കമ്പനിയുടെ സേവനം ഏറ്റവും ആവശ്യമായ ഘട്ടമാണിതെന്നും സർക്കാരിനൊപ്പം ചേർന്ന് ഈ പ്രതിസന്ധി മറികടക്കാൻ തങ്ങളുമുണ്ടാകുമെന്ന് എച്ച് യു എൽ സിഎംഡി അറിയിച്ചു.