മനുഷ്യൻ ജീവനും കെെയിൽ പിടിച്ച് ഓടുമ്പോൾ ആളെക്കൂട്ടി ഉത്സവം നടത്തി: തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

single-img
21 March 2020

കൊറോണ ജാഗ്രതാ നിര്‍ദ്ദേശം മറികടന്നു വൻ ജനക്കൂട്ടത്തെ ഉൾപ്പെടുത്തി ഉത്സവം നടത്തിയ കണ്ണൂര്‍ തൃച്ചംബരം ക്ഷേത്ര ഭാരവാഹികളടക്കമുള്ളവര്‍ക്കെതിരെ കേസ്. ഭാരവാഹികളടക്കം 80 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പാളിയിരുന്നു. ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടൽ ചടങ്ങിലേക്ക് 1500ഓളം പേരാണ് എത്തിയത്. ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂർ തഹസിൽദാർ ചടങ്ങിൻ്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഭരണി മഹോത്സവം ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞു നിൽക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിൻ ദേവസ്വം ബോർഡുമടക്കമുള്ളവർ പലവട്ടം അഭ്യർത്ഥിച്ചിരുന്നു.