കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ അച്ചടക്കത്തോടെ ഒന്നിച്ചുനില്‍ക്കാം; പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിന് സാനിയയുടെ പിന്തുണ

single-img
21 March 2020

രാജ്യമാകെ പടരുന്ന കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് ടെന്നിസ് താരം സാനിയ മിര്‍സ. മഹാമാരിയെ നേരിടുന്ന കാര്യത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയത്തെ പിന്തുണയ്ക്കുന്നതായി സാനിയ ട്വീറ്റ് ചെയ്യുകയായിരുന്നു.
‘സ്വന്തം സുഖങ്ങൾ അവഗണിച്ച് നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കണം. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ അച്ചടക്കത്തോടെ ഒന്നിച്ചുനില്‍ക്കാം’ എന്നും സാനിയ എഴുതി.

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം മാർച്ച് 22 ന് ൯ നാളെ) രാജ്യത്ത് ജനതാ കർഫ്യൂ നടപ്പിലാക്കുകയാണ് . അന്നേദിവസം രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ ജനങ്ങളാരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അഭ്യർത്ഥിച്ചിരുന്നു. പിന്നീട്, ജനതാ കർഫ്യൂവുമായി പൂർണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കുകയും ചെയ്തു.