സർക്കാർ വിട്ടുവീഴ്ചയ്ക്കില്ല; നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നപക്ഷം നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവരും: പിണറായി വിജയന്‍

single-img
21 March 2020

ദിനംപ്രതി കൊറോണ കൂടുതലായി പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നപക്ഷം സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ ചിലർ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. ഇവ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെയും നടപടി സ്വീകരിക്കേണ്ടിവരും. സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. കൊറോണ വ്യാപനത്തിനെതിരെയുള്ള ശ്രമങ്ങളിൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മനുഷ്യനെന്ന ഒറ്റച്ചിന്തയില്‍ ഒരുമയോടെയാണ് നാം മുന്നേറുന്നത്.

ഇങ്ങിനെയുള്ള സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളിലും പ്രാര്‍ഥനകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന വിവിധ സാമുദായിക നേതാക്കള്‍ ഒരു മടിയുമില്ലാതെയാണ് സ്വീകരിക്കുകയും ചെയ്തിരുന്നു. കേരളത്തെ രക്ഷിക്കാനായി ഒരു വിഭാഗം ഉറക്കമിളച്ചിരുന്നും മറ്റും ശ്രമം നടത്തുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടി വേണ്ടിയാണ് ഈ സംവിധാനം. നാടിന്‍റെ നന്മയ്ക്ക് വേണ്ടി സര്‍ക്കാരിനു നിലപാട് കടുപ്പിക്കേണ്ടി വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാന പോലീസ് സേനയിലെ എല്ലാ എസ്പിമാരെയും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി എന്നും അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ആരാധനാലയങ്ങള്‍ ആയാലും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.