കാസര്‍കോട്ടെ കൊറോണ ബാധിതന്‍ സ്വര്‍ണ കള്ളക്കടത്തിലെ കണ്ണി; യാത്രകളിൽ ദുരൂഹത; പാസ്പോര്‍ട്ട് കസ്റ്റംസ് പിടിച്ചുവെച്ചു

single-img
21 March 2020

കാസർകോട് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച കുഡ്ലു സ്വദേശിയുടെ പാസ്പോർട്ട് കസ്റ്റംസ് പിടിച്ചുവച്ചു. ഈ മാസം പതിനൊന്നാം തീയതി രാവിലെ 7.45 മണിക്ക് വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ കൈവശം നികുതി അടയ്ക്കാത്ത സ്വർണം ഉണ്ടായിരുന്നു. ഇയാളോട് ഈ സ്വർണ്ണത്തിന് നികുതി അടക്കുവാൻ ആവശ്യപ്പെട്ടപ്പോൾ പണം ഇല്ലാത്തതിനാൽ പുറത്തുപോയി തിരികെ വന്നെങ്കിലും അധികൃതർ പാസ്പോർട്ട് നൽകിയില്ല.

Donate to evartha to support Independent journalism

വിദേശങ്ങളിൽ നിന്നും നാട്ടിലേക്ക് ചെറുകിട സാധനങ്ങൾ സ്ഥിരമായി നാട്ടിലെത്തിച്ച് വില്പന നടത്തുന്ന ആളാണ് ഇയാൾ. വിദേശ സിഗരറ്റുകൾ,സൗന്ദര്യ വർദ്ധകവസ്തുക്കൾ എന്നിവ നികുതിവെട്ടിപ്പ് നടത്തി നാട്ടിൽ കൊണ്ടുവന്ന് കച്ചവടം നടത്തുന്നതാണ്ഇ യാളുടെ പ്രധാന ജോലിയെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഈ കാരണങ്ങളാൽ കുറച്ച് കാലമായി ഇയാൾ നിരീക്ഷണത്തിലുമായിരുന്നു.

തന്റെ കൈവശമുണ്ടായിരുന്ന ബാഗ് കളഞ്ഞുപോയെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ഈ മാസം പതിനൊന്നിന് കരിപ്പൂരിലെത്തിയ ഇ വ്യക്തി അവിടെയുള്ള ഹോട്ടലുകളിലും വിവിധ ജ്വല്ലറി ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചിരുന്നു.