അഴിമതിരഹിത ഭാരതത്തിനായി ജനത കോഗ്രസ്സ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

single-img
21 March 2020

അഴിമതിരഹിത ഭാരതം, തൊഴിലില്ലായ്മ രഹിത ഭാരതം എന്ന അതിമഹത്തായ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനത കോഗ്രസ്സ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി സംസ്ഥാന കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2020 മാര്‍ച്ച് 17 ന് തുടക്കമായി. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. റോണി വി.പി. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കും സ്ഥാപിത വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി രാജ്യത്തെ ജനങ്ങളെ ദാരിദ്രത്തിലേക്കും കടക്കെണിയിയിലേക്കും തള്ളിവിടുകയാണ് മാറി മാറി ഭരിക്കുന്ന നമ്മുടെ ഭരണക്കൂടങ്ങള്‍. കര്‍ഷകര്‍ അവരുടെ ഉത്പ്ങ്ങള്‍ വളരെ തുച്ഛമായ വിലയില്‍ കുത്തക ലോബിയുടെ മുില്‍ അടിയറവുവെക്കേണ്ടി വരുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട’ സമൂഹങ്ങളായ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഗോത്ര ആദിവാസി, തീരദേശ ജനങ്ങള്‍ ഇും സാമ്പത്തികമായും ഭൗതികമായും അധഃപതിച്ച അവസ്ഥയില്‍ത്തന്നെ മാറിമാറി വരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുകമുറ സൃഷ്ടിച്ചുകൊണ്ട് സര്‍വ്വരുടെ വികസനം ഉറപ്പാക്കുുവെന്ന വ്യാജേന തെറ്റുധാരണകള്‍ ജനിപ്പിക്കുകയാണ്. ഇവിടെയാണ് ജനതകോഗ്രസ്സ് ജനാതിപത്യത്തില്‍ അധിഷ്ഠിതമായ നിശ്ചയബോധ്യത്തോടെ സര്‍വ്വരുടെയും വികാസം ജനതയിലൂടെ നേടിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ജനങ്ങലിലേക്ക് ഇറങ്ങി ചെല്ലുന്നത്.

സേവനതല്‍പരതയും ഉയര്‍ ജനാതിപത്യമൂല്യ ബോധവുമള്ള യുവജനങ്ങളാല്‍ സമ്പുഷ്ടമാണ് തെക്കേഇന്ത്യയിലെയും വടക്കേന്‍ഡ്യയിലെയും പാര്‍ട്ടി. കേരളത്തിലും അര്‍ഹമായ പ്രാതിനിധ്യം യുവനജനങ്ങള്‍ക്ക് നല്‍കുമെന്ന് നാഷ്ണല്‍ വെസ് പ്രസിഡന്റ് അഡ്വ. റോണി വി.പി. പറഞ്ഞു. ജനജിവിതത്തിലേക്ക് ഇറങ്ങിചെന്ന് സര്‍ക്കാര്‍ സേവനങ്ങളെ നേടിക്കൊടുക്കാനും ജനജീവിതത്തിന്റെ ഭദ്രത ഉറപ്പാക്കാനും കഴിയുന്ന സേവന സദ്ധരായവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആയ ജോയിമോന്‍ ബേബിച്ചന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ജനതകോഗ്രസ്സ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിന് വിളിക്കേണ്ട നമ്പര്‍ 9495722026