വിറങ്ങലിച്ച് ഇറ്റലി; ഇസ്രായേലും വിറച്ചു തുടങ്ങി: കോവിഡ് മരണസംഖ്യ 11,000 കടന്നു

single-img
21 March 2020

ലോകത്തെ ഭീതിയിലാക്കി കോവിഡ് വൈറസ് ബാധ പടരുകയാണ്. കോവിഡ് ബാധിച്ചുള്ള മരണം 11,000 കടന്നു. ലോകമെമ്പാടും 11,385ആണ് മരണസംഖ്യ.  രോഗം ഏറെ നാശം വിതച്ച ഇറ്റലിയില്‍ മരണം 4000 കവിഞ്ഞു. 24 മണിക്കൂറിനിടെ മരിച്ചത് 627 പേരാണ്. 

ഇറ്റലിയില്‍ 5986 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ 1093 പേരും, ഇറാനില്‍ 1433 പേരും കോവിഡ് ബാധിച്ച് മരിച്ചു. 185 രാജ്യങ്ങളിലായി 2.75,5041 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അറബ് ഏഷ്യന്‍ പൗരന്മാരാണ് മരിച്ചത്. 

ഇസ്രായേലിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 88 കാരന്‍ വൈറസ് ബാധയേറ്റ് മരിച്ചതായി ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.  അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിൻ്റെ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അമരിക്കയിൽ നിന്നും പുറത്തുവരുന്ന വിവരം.