കൈയ്യടിക്കുന്നതിലല്ല കാര്യം; സാ​മ്പ​ത്തി​ക പാ​ക്കേ​ജാ​ണ് വേ​ണ്ട​ത്: രാഹുല്‍ ഗാന്ധി

single-img
21 March 2020

കൊ​റോ​ണ രാജ്യമാകെ പടരുന്ന സാഹചര്യത്തില്‍ രാ​ജ്യ​ത്തി​ന് ആവശ്യം സാമ്പ​ത്തി​ക പാ​ക്കേ​ജാണ് എന്ന് രാ​ഹു​ൽ ഗാ​ന്ധി. കൊ​റോ​ണ ഇപ്പോള്‍ രാജ്യത്തിന്റെ ദു​ർ​ബ​ല​മാ​യ സാമ്പത്തിക വ്യവ​സ്ഥയ്ക്ക് മേ​ലു​ള്ള ക​ന​ത്ത പ്ര​ഹ​ര​മാ​ണ്.

നമ്മുടെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​രെ​യും ദി​വ​സ​ക്കൂ​ലി​ക്കാ​രെ​യും ഇ​ത് ഏ​റെ ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. കൈയ്യടിക്കുന്നതില്‍ മാത്രം കാ​ര്യ​മി​ല്ല. സാ​മ്പ​ത്തി​ക പാ​ക്കേ​ജാ​ണ് വേ​ണ്ട​ത് എന്ന് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

സാ​മ്പ​ത്തി​കമായ സ​ഹാ​യ​ങ്ങ​ളും നി​കു​തി ഇ​ള​വു​ക​ളും വാ​യ്പാ തി​രി​ച്ച​ട​വി​ലെ ഇ​ള​വു​ക​ളു​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ന്നും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ പ്രധാനമന്ത്രിയോട് ആ​വ​ശ്യ​പ്പെ​ട്ടു.