‘ക്ലോറോക്വിന്‍’ എന്ന മെഡിസിനിലൂടെ ആറ് ദിവസത്തിനുള്ളില്‍ കൊറോണയെ തടയാം; കണ്ടെത്തലുമായി ഫ്രഞ്ച് ഗവേഷകന്‍

single-img
21 March 2020

ഇതാ, കൊറോണ വൈറസിനെ ചെറുക്കാന്‍ ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കുകയാണ് ഫ്രാൻസിൽ നിന്നുള്ള ഗവേഷകൻ. മലേറിയ വരുന്ന രോഗികൾക്ക് നൽകുന്ന കൊടുക്കുന്ന മരുന്നായ ക്ലോറോക്വിന്‍ ഉപയോഗിച്ചാൽ ആറ് ദിവസത്തിനുള്ളില്‍ കൊറോണയെ തടയാന്‍ സഹായിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.

Doante to evartha to support Independent journalism

ഇപ്പോൾ ലോകത്തെവിടെയും കൊറോണയ്ക്ക് ചികിത്സയില്ല. അതുകൊണ്ടുതന്നെ മാരകമായ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഇത് വലിയൊരു വിജയമായിരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. അതേപോലെ തന്നെ അറിയപ്പെടുന്ന ഒരു പകര്‍ച്ചവ്യാധി വിദഗ്ധനും ഐഎച്ച്‌യു മെഡിറ്ററാനി അണുബാധയുടെ തലവനുമായ പ്രൊഫസര്‍ റൗൾട്ടിന്റെ അഭിപ്രായത്തില്‍, ക്ലോറോക്വിന്‍ ചികിത്സിച്ച ആദ്യത്തെ കൊറോണ രോഗികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിച്ചിരുന്നു.
കൊറോണ തടയാൻ സാധ്യമായ ചികിത്സകളെക്കുറിച്ച്‌ ഗവേഷണം നടത്താന്‍ ഈ ശാസ്ത്രജ്ഞനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍.