പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്‍ത ‘ജനതാ കര്‍ഫ്യു’വില്‍ ഞാനുമുണ്ട്, നിങ്ങളുടെ കൂടെ; പിന്തുണയുമായി മമ്മൂട്ടി

single-img
21 March 2020

രാജ്യമാകെ പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനും ജനങ്ങളിലെ ബോധവത്‍ക്കരണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസമാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കുന്നതായി പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ കൊവിഡ് 19നെ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി നടൻ മമ്മൂട്ടിയും രംഗത്തെത്തി.

” രാജ്യറെ ജനങ്ങൾജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ജനതാ കര്‍ഫ്യു എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ഈ മാസം 22ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടിനു പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം.ഈ കര്‍ഫ്യു ഒരു കരുതലാണ് എന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്.

ഒരു വകതിരുവും ഇല്ലാതെ കടന്നുവരും കൊറോണ. ഈ രോഗത്തിന് മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മള്‍ ആരും സുരക്ഷിതരുമല്ല. എന്നാൽ ഇപ്പോള്‍ നമുക്ക് വൈറസിന്റെ വ്യാപനത്തെ തടയാൻ സാധിക്കും, നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ ഞാനുമുണ്ട്, നിങ്ങളുടെ കൂടെ. ഇത് ഒരു കരുതലാണ്, സുരക്ഷയ്‍ക്ക് വേണ്ടിയുള്ള കരുതല്‍ എന്നും മമ്മൂട്ടി പറഞ്ഞു.