ആഘോഷങ്ങൾ ലളിതമായ ചടങ്ങായി നടത്തും; കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
21 March 2020

കൊടുങ്ങല്ലൂർ ഭരണിയിൽ ആളുകൾ ഒത്തുകൂടാനുള്ള സാധ്യതകൾ ഇല്ലാതാക്കാൻ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടൊപ്പം കൊടുങ്ങല്ലൂര്‍ ഭരണി ലളിതമായ ചടങ്ങായി നടത്താനും തീരുമാനമായി. പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടല്‍ ഉൾപ്പെടെയുള്ളവ ആള്‍ക്കൂട്ടം ഒഴിവാക്കി ലളിതമായി ആയിരിക്കും നടത്തുക.

കൊറോണ വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനിടെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആയിരക്കണക്കിന് ഭക്തര്‍ എത്തുന്നത് രോഗം വ്യാപിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു. അതിനാലാണ് ഭക്തജനങ്ങളെ മാറ്റി നിര്‍ത്തി കൊടുങ്ങല്ലൂര്‍ ഭരണി ലളിതമായി നടത്താന്‍ തീരുമാനം എടുത്തത്. ഈ മാസം 27-നാണ് അശ്വതി കാവുതീണ്ടല്‍ ചടങ്ങ് നടക്കുന്നത്. രണ്ടു ദിവസങ്ങൾക്ക് ശേഷം 29-നാണ് പ്രസിദ്ധമാണ് കൊടുങ്ങല്ലൂര്‍ ഭരണി.