കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായികയുമായി സമ്പര്‍ക്കം, ബിജെപി നേതാവ് പിന്നാലെ പോയത് പാര്‍ലമെന്റിലേക്ക്

single-img
20 March 2020

പ്രശസ്ത ബോളിവുഡ് ഗായിക കണിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിലായത് രാജ്യത്തെ ബിജെപി നേതാക്കള്‍ കൂടിയാണ് . ലണ്ടനിൽ നിന്നും തിരിച്ചെത്തിയ കണിക ഇവിടെ മൂന്ന് ഫെവ് സ്റ്റാര്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നു.ഈ പാർട്ടികളിൽ പങ്കെടുത്ത 400ഓളം പേരാണ് ഇപ്പോള്‍ കൊറോണ ഭീതിയിലായിരിക്കുന്നത്. ഈ കൂടെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങും ഉള്‍പ്പെട്ടിട്ടുണ്ട്.

കണികയുമായി കണ്ട ശേഷം ദുഷ്യന്ത് നേരെ പോയത് ഇന്ത്യൻ പാര്‍ലമെന്റിലേക്കാണ്. മാത്രമല്ല, ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിന്റെ പിറ്റേന്നു തന്നെ അദ്ദേഹം പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പാർലമെന്റ് യോഗത്തിൽ മനോജ് തിവാരി, സുരേന്ദ്ര നാഗര്‍ നിഷികന്ത്, എന്നിവരുടെ അടുത്തായിരുന്നു ദുഷ്യന്ത് ഇരുന്നത്.

അതോടുകൂടി ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. ഇപ്പോൾസ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ദുഷ്യന്ത്.ബോളിവുഡ് ഗായികയായ കണിക കപൂർ കഴിഞ്ഞ കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.

ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോലും ഗായിക വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ഇവർ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് തിരികെ എത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. പല ദിവസങ്ങളിലായി നടന്ന ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.