നിപയും പ്രളയവും കല്യാണം മുടക്കികളായി ; ഇപ്പൊ വില്ലനായത്​​ ​കൊറോണയും

single-img
20 March 2020

കോഴിക്കോട്​: പ്രതീക്ഷിക്കാതെ എത്തുന്ന പ്രകൃതി ദുരന്തങ്ങൾ പല മം​ഗള കർമ്മങ്ങൾക്കും വിലങ്ങു തടിയാകാറുണ്ട്. എന്നാൽ ജീവിത്തതിലെ ഏറ്റവും മനോഹരമായ വിവാഹ മുഹൂർത്തം പ്രകൃതി ദുരന്തം കാരണം ഒന്നിലേറെ തവണ മാറ്റി വയ്ക്കേണ്ടി വന്നാലോ.ഒന്നും രണ്ടും അല്ല കേരളത്തിൽ ക്ഷണിക്കാതെ വിരുന്നെത്തിയ മൂന്ന്​ ദുരന്തങ്ങളാണ് കോഴിക്കോട്​ എരഞ്ഞിപ്പാലം സ്വദേശികളായ പ്രേമിനും സാന്ദ്രക്കും കല്യാണം മുടക്കികളആയത്. ആദ്യം നിപയും പിന്നീട്​ പ്രളയവും മുടക്കിയ വിവാഹത്തിന്​ ഇത്തവണ വില്ലനായത്​ ​കോവിഡാണ്​.

ദീർഘകാലമായി പ്രണയത്തിലായിരുന്ന പ്രേമിന്റെയും സാന്ദ്രയുടെയും വിവാഹം നിശ്ചയിച്ചത്​ 2018ലായിരുന്നു​. വീട്ടുകാരുടെ സമ്മതത്തോടെ അതേ വർഷം തന്നെ മെയ്​ മാസത്തിൽ വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. 2018 മെയ്​ രണ്ടിനാണ്​ കോഴിക്കോട്ട്​ ആദ്യ നിപ സ്ഥിരീകരണമുണ്ടായത്​. ഇതിനിടെ മെയ്​ 15ന്​ പ്രേമി​ന്റെ അമ്മാവൻ മരണപ്പെട്ടു. മരണം നടന്നതിനാൽ ഒരുവർഷത്തേക്ക്​ മംഗള കർമ്മങ്ങൾ നടത്തരുതെന്ന വിശ്വാസമുള്ളതിനാൽ വലിയ ആഘോഷമില്ലാതെ ഒരുക്കാമെന്ന്​​ കരുതുന്നതിനിടെ നിപ കൂടുതൽ ശക്തമാകുകയായിരുന്നു. ഇതോടെ വിവാഹം 2019 ലേക്ക്​ നീട്ടിവെച്ചു.

വിവാഹം നടത്താൻ തീരുമാനിച്ചിരുന്ന 2019ലെ ഓണക്കാലം​ കേരളം ഒരിക്കലും മറക്കാത്ത പ്രളയക്കെടുതിയിലായിരുന്നു. അതോ‍ടെ ഇവരുടെ വിവാഹവും പ്രളയത്തിനൊപ്പം കുത്തിയൊലിച്ചുപോയി. പ്രളയദുരിതം കാരണം വിവാഹം നീട്ടിവെച്ചത്​ 2020 മാർച്ച്​ 21, 22 തീയതികളിലേക്കായിരുന്നു. അപ്പോഴാകട്ടെ ലോകമഹാമാരിയായി കൊറോണയുടെ രം​ഗപ്രവേശവും.അതിഥിക​ൾക്ക്​ ക്ഷണക്കത്തും നൽകി ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുമ്പോഴാണ്​ അടുത്ത മുടക്കമെത്തുന്നത്​. ഇത്തവണ വില്ലനായത്​ കൊവിഡ്​ 19.

കുടുംബത്തിലെ ആദ്യ വിവാഹമായതിനാൽ ആഘോഷപൂർവ്വം നടത്തണമെന്നത്​ മാതാപിതാക്കളുടെ വലിയ ആഗ്രഹമാണെന്നാണ്​ സാന്ദ്ര പറയുന്നത്​. ദീർഘകാലമായുള്ള തങ്ങളുടെ പ്രണയത്തി​​െൻറ സാക്ഷാത്​കാരത്തിനായി ഇനിയും കാത്തിരിക്കാനാണ്​ ഇവരുടെ തീരുമാനം. ഈ വർഷം സെപ്​തംബറിൽ വിവാഹം നടത്താനാണ്​ ഇപ്പോഴത്തെ ആലോചന.