പ്രധാനമന്ത്രിയുടെ അഭിസംബോധന “മല എലിയെ പ്രസവിച്ചതുപോലെ”; മന്ത്രി എംഎം മണി

single-img
20 March 2020

രാജ്യമാകെയുള്ള കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബേധന ചെയ്ത് നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മന്ത്രി എംഎം മണി. പ്രധാനമന്ത്രിയുടെ അഭിസംബോധന “മല എലിയെ പ്രസവിച്ചതുപോലെ” ആയിപ്പോയി എന്ന് മന്ത്രി മണി തന്റെ ഫേസ്ബുക്കിൽ എഴുതി.

കൊറോണ വ്യാപനത്തെ നേരിടാൻ വേണ്ടി പ്രയത്നിക്കുന്ന സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ ഒരു പ്രഖ്യാപനവും പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായില്ലെന്നത് നിരാശാജനകമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാന സർക്കാരുകൾ ഇതിനെ നേരിടാൻ കഠിന പ്രയത്നം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും അതിന് മാതൃകയാണ് പിണറായി വിജയൻ നയിക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തനം എന്നും മന്ത്രി ഓർമ്മപ്പെടുത്തി.

#മല_എലിയെ #പ്രസവിച്ചതുപോലെരാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് 19 ബാധിച്ച് നിരവധി ആളുകൾ വീടുകളിൽ നിരീക്ഷണത്തിലും…

Posted by MM Mani on Friday, March 20, 2020