‘ഇത് കൊറോണയുടെ പാർശ്വഫലം’ : മനുഷ്യർ പിന്മാറി; അരയന്നങ്ങളും ഡോൾഫിനുകളും വീണ്ടുമെത്തി

single-img
20 March 2020

റോം: ലോകത്തെയാകമാനം നിശ്ചലാവസ്ഥയിൽ നിർത്തിയിരിക്കുന്ന കൊവിഡ് 19 വെെറസിന്റെ അനന്തര ഫലങ്ങൾ എന്താകുമെന്ന് ശാസ്ത്രലോകത്തിന് ഇനിയും വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പുറത്തു വരുന്ന വാർത്തകൾ പ്രകാരം കൊറോണയുടെ പാർശ്വഫലം ഭൂമിക്കും അഭയജീവികൾക്കും ആശ്വാസം പകരുന്നതാണ്. കൊവിഡ്​ ഭീതിയിൽ ലോകം വീടുകളിൽ ഭയന്നിരിക്കുമ്പോഴും പുറത്തു വരുന്നത് ഭൂമിയിനുണ്ടാകുന്ന ചില ശുഭവാർത്തകളാണ്​. മനുഷ്യർ നഗരങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പിന്മാറിയതോടെ പ്രകൃതി അതി​ന്റെ സ്വാഭാവികതയിലേക്ക്​ തിരിച്ചുവരുന്ന സുന്ദരകാഴ്​ചകൾക്ക്​ ഇറ്റലി ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്​.

കോവിഡ്​ ഭീതിയെത്തുടർന്ന്​ ക്രൂയിസ്​ കപ്പലുകളുടെ പ്രവർത്തനവും ടൂറിസവും നില​ച്ചതോടെ പ്രകൃതി അതി​​െൻറ സൗന്ദര്യം വീ​ണ്ടെടുത്തു. വെനീസിലെ കനാലുകൾ കാലങ്ങൾക്ക്​ ശേഷം തെളിനീരുമായി ഒഴുകിത്തുടങ്ങി. ഭരണകൂടം ഏറെ പണിപ്പെട്ടിട്ടും നടക്കാത്ത കാര്യമാണ്​ മനുഷ്യർ പിന്മാറിയതോടെ സാധിച്ചത്​.കനാൽ ജലം ശുദ്ധമായതോടെ അരയന്നങ്ങളും ശുന്ധജലമത്സ്യങ്ങളും കൂട്ടമായി എത്തുന്ന കാഴ്​ചയുമുണ്ട്​. ക്രൂയിസ്​ കപ്പലുകളു​െട വരവ്​ നിലച്ചതോടെ ഇറ്റലിയു​െട തീരപ്രദേശങ്ങളിൽ ഡോൾഫിനുകൾ കളിച്ചുല്ലസിക്കുന്ന ദൃശ്യങ്ങളും പലരും ആഘോഷത്തോടെ പങ്കുവെച്ചു.

ചൈനയിലെ യുനാൻ പ്രവിശ്യയിൽ ചോളപ്പാടങ്ങളിൽ നിന്നും മതിയാവോളം ഭക്ഷിച്ച ശേഷം മതിമറന്നുറങ്ങ​ുന്ന ആനക്കൂട്ടങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പാറിനടന്നിരുന്നു. കൊറോണ ഭീതിയെത്തുടർന്ന്​ വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതും ഫാക്​ടറികൾ അടച്ചിട്ടതും കാരണം അന്തരീക്ഷ മലിനീകരണത്തി​​െൻറയും വായുമലീനീകരണത്തി​​െൻറയും തോത്​ നേർപകുതിയായി കുറഞ്ഞുവെന്ന വാർത്തളും നേരത്തേ പുറത്തുവന്നിരുന്നു.