വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ തൂക്കിലേറ്റാതെ വെടിവെച്ച് കൊല്ലാനും ഇന്ത്യയ്ക്ക് സാധിക്കും; അപൂർവമായ ആ സാഹചര്യത്തെ അറിയാം

single-img
20 March 2020

ഇന്ത്യൻ നിയമ സംവിധാനമായ സിആർപിസി എന്നറിയപ്പെടുന്ന കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിന്റെ സെക്ഷൻ 354(5) പ്രകാരം, നമ്മുടെ നീതിന്യായ വ്യവസ്ഥ കാലങ്ങളായി പിന്തുടരുന്ന വധശിക്ഷാ മാർഗം തൂക്കിക്കൊല്ലൽ അഥവാ കഴുവേറ്റൽ ആണ്.

ഒരു പക്ഷെ ഇന്ത്യയിൽ 2008 -2009 വര്ഷങ്ങളിലാണ് കുറേക്കൂടി പരിഷ്കൃതവും, വേദനയും മരണവെപ്രാളവും കുറേക്കൂടി കുറവുള്ള ഒരു മാർഗത്തിലേക്ക് വധശിക്ഷ നടപ്പിലാക്കൽ മാറണോ എന്നതുസംബന്ധിച്ച ചർച്ചകൾ ആദ്യമായി ഉയർന്നത്. ഇതേ വർഷം ഒക്ടോബർ 2003 -യിൽ സമർപ്പിക്കപ്പെട്ട ഇന്ത്യൻ നിയമ കമ്മീഷൻ വെടിവെച്ചു കൊല്ലൽ എന്ന നിയമാനുസൃത വധശിക്ഷാ മാർഗത്തെ വിശദമായി വിശകലനം ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ നൂറ്റി എൺപത്തി ഏഴാമത്തെ നിയമ കമ്മീഷൻ ( The 187th Law Commission) റിപ്പോർട്ടിൽ ‘Mode of execution of death sentence and incidental methods’ എന്ന ശീർഷകത്തിൽ അതേപ്പറ്റിയുള്ള പരാമർശങ്ങൾ പരാമർശിക്കുന്നത് ഇങ്ങിനെയാണ്‌ ” വധശിക്ഷയ്ക്കായി ഉപയോഗിക്കുന്ന മാർഗങ്ങളെ പത്ത് കാര്യങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ എത്തിച്ചേർന്നിരിക്കുന്ന നിഗമനം, വെടിവെച്ചു കൊല്ലുക എന്ന് പറയുന്നത് താരതമ്യേന വേദന കുറഞ്ഞ, പീഡനം കുറഞ്ഞ ഒരു വധശിക്ഷാ മാർഗമാണ് എന്നാണ്” അതിനാൽ ഈ മാർഗം ആർമി, നേവി, എയർഫോഴ്സ് ആക്റ്റുകളിൽ നിലനിർത്തുന്നതിൽ തരക്കേടില്ല’ എന്നായിരുന്നു.

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു പകരം വിഷം കുത്തിവെച്ചു കൊല്ലുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതാണ് എന്നും അന്ന് കമ്മീഷൻ നിർദേശം നൽകിയിരുന്നു. പക്ഷെ തോക്കിനു പകരമായി വിഷം കുത്തിവെപ്പ് എന്ന ഈ നിർദേശം കേന്ദ്രം ചർച്ച ചെയ്യാൻ വിസമ്മതിക്കുകയും, നിലവിലുള്ള പോലെ തൂക്കു തന്നെ തുടർന്നാൽ മതി എന്ന് തീരുമാനിക്കുകയുമാണ് ഉണ്ടായത്. കാര്യങ്ങൾ ഇങ്ങിനെ ആണെങ്കിലും ഇന്ത്യൻ നിയമങ്ങളിൽ ഇന്നും പേരിനെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ വെടിവെച്ചു കൊല്ലുക എന്ന എന്നൊരു വഴിയും ഉണ്ട്.

എന്നാൽ ഇതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ വളരെ അപൂർവമാണ്. ഇത് ചെയ്യാനുള്ള അനുവാദമാകട്ടെ നിയമപ്രകാരം ആർമി, നേവി, എയർഫോഴ്സ് എന്നിവയ്ക്ക്മാത്രവും. 1950 ൽ നിലവിൽ വന്ന ഇന്ത്യൻ ആർമി ആക്റ്റ്, 1957 -ലെ ഇന്ത്യൻ നേവി ആക്റ്റ്, 1950 -ലെ ഇന്ത്യൻ എയർഫോഴ്സ് ആക്റ്റ് എന്നിവയിൽ കോർട്ട് മാർഷ്യൽ വഴി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പ്രതിയെ തൂക്കിലേറ്റണോ, അതോ ഫയറിങ്ങ് സ്‌ക്വാഡ് വഴി വെടിവെച്ചു കൊല്ലണോ എന്നത് കോർട്ട് മാർഷ്യൽ ട്രിബുണലിന്റെ വിവേചനാധികാരപരിധിയിൽ പെടുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്.

അതേസമയം എയർഫോഴ്സ് ആക്റ്റിന്റെ സെക്ഷൻ 163 പറയുന്നത് ” ഒരാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുകഴിഞ്ഞാൽ, പ്രതികളെ മരണം വരെ തൂക്കിലേറ്റണോ അതോ ഫയറിംഗ് സ്‌ക്വാഡ് വഴി വെടിവെച്ചു കൊല്ലണോ എന്നത് കോർട്ട് മാർഷ്യൽ ട്രിബുണലിന് തീരുമാനിക്കാം” എന്നാണ്.

ഇതിന് തുല്യമായ വകുപ്പുകൾ ആർമി, നേവി ആക്റ്റുകളിലും നിലവിലുണ്ട്. ഇന്ത്യയ്ക്ക് പുറമെ, ഈ രീതിയിൽ വെടിവെച്ചു കൊല്ലുന്നത് നിയമാനുസൃതമായ ഒരു വധശിക്ഷാ മാർഗമായി നിലവിലുള്ളത്. റഷ്യ, ചൈന, തായ്‌ലൻഡ്, അമേരിക്കയിലെ യൂട്ടാ, ഒക്ലഹോമ പോലുള്ള ചില രാജ്യങ്ങളിലാണ്.