കൊറോണ: നിർമാണജോലികൾ നിർത്തി വെച്ചാൽ തൊഴിലാളികൾക്ക് കുറച്ച് തുക അഡ്വാൻസായി നൽകും: മന്ത്രി ജി സുധാകരൻ

single-img
20 March 2020

കൊറോണ വൈറസ് ബാധ കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യവേനിയന്ത്രണങ്ങളും ജാഗ്രതയും മുന്‍കരുതലുകളുമായി എത്തുകയാണ് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. ഈ കൂട്ടത്തില്‍ ഇതാ, ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്.

വകുപ്പിന്റെ കീഴിലുള്ള നിർമാണജോലികൾ നിർത്തിവെയ്ക്കുകയാണെങ്കിൽ കോണ്ട്രാക്ടർമാരുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറച്ച് തുക അഡ്വാൻസ് ആയി നൽകുവാൻ കോണ്ട്രാക്ടർമാർക്ക് നിർദ്ദേശം നൽകിയ തായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

ഈ വിവരം സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും എക്സിക്യൂട്ടിവ് എഞ്ചിനീയർമാരെ അറിയിച്ചതായും പിന്നീട് നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കുമ്പോൾ ഈ തുക അവരുടെ ശമ്പളത്തിൽ നിന്നും അവർക്ക് തിരിച്ചുപിടിക്കാവുന്നതാണ് എന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

കൊറോണ മുൻകരുതൽ നടപടികളെത്തുടർന്ന് വീടുകൾക്കുള്ളിൽ കഴിയുകയും ജോലിക്ക് പോകാൻ കഴിയാത്തത് മൂലം നിത്യച്ചെലവിന് ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യം ഒരാൾക്ക് പോലും ഉണ്ടാകരുത് എന്ന നിലപാടാണ് സർക്കാരിനുള്ളത്. അതിനാൽ അത്തരത്തിൽ ആരെങ്കിലും ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അക്കാര്യം സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരണം എന്നും അദ്ദേഹം കുറിപ്പില്‍ അഭ്യര്‍ത്ഥിക്കുന്നു.

ദിവസങ്ങളായി നാമെല്ലാം ഭീതിയോടെ നോക്കിക്കാണുന്ന കൊറോണ വൈറസ് രോഗം അഥവാ കോവിഡ് 19 ലോകത്താകെ പടർന്നുപിടിക്കുകയാണ്. അതിന്റെ…

Posted by G Sudhakaran on Friday, March 20, 2020