കേരളത്തിലേക്കുള്ള യാത്രകൾ നിയന്ത്രിച്ച് തമിഴ്നാടും കര്‍ണാടകവും; ഡൽഹിയിൽ മാളുകൾ അടച്ചു

single-img
20 March 2020

തിരുവനന്തപുരം: കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി കേരളത്തിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാടും കര്‍ണാടകവും. ഇന്ന് വെെകുന്നേരത്തോടെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തിവിടില്ലെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാക്കാനാണ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ആളുകള്‍ക്ക് പരിശോധനയ്ക്കുശേഷം തമിഴ്നാട് വാഹനങ്ങളില്‍ യാത്ര തുടരാം. കര്‍ണാടകയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസും നിര്‍ത്തി.

Support Evartha to Save Independent journalism

അത്യാവശ്യം ഇല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടങ്ങൾ നൽകുന്ന നിര്‍ദ്ദേശം. കേരളത്തിലേക്ക് വരുന്നതും കേരളത്തിൽ നിന്ന് വരുന്നതുമായ വാഹനങ്ങൾക്ക് നിയന്ത്രണവും പരിശോധനയും ഉണ്ട്. കോയമ്പത്തൂർ തേനി കന്യാകുമാരി ഉൾപ്പടെ അതിർത്തിയിൽ പരിശോധന ശക്തമാക്കി. കോയമ്പത്തൂരിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ ഇന്ന് വൈകിട്ട് അടയ്ക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

അതേ സമയം കോവിഡ്-19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്തെ എല്ലാ ഷോപ്പിങ് മാളുകളും അടച്ചു. പലചരക്കു കടകൾ, മരുന്ന് കടകൾ എന്നിവ മാത്രം തുറന്നാൽ മതിയെന്നാണ് നിർദേശം.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.