എസ്​.എസ്​.എൽ.സി, പ്ലസ്​ടു​ അടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി

single-img
20 March 2020

തിരുവനന്തപുരം: കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനാണ് സർ‌ക്കാർ തീരുമാനം. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും പരീക്ഷകൾ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത്. സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷ, യുജിസി, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെഇഇ മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നത്.

ഇനി മൂന്ന് പരീക്ഷകള്‍ മാത്രമാണ് എസ്എസ്എല്‍എസി, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ നടക്കാനുണ്ടായിരുന്നത്. ക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതാണ് സർക്കാർ നടപടി. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും