വിദേശ ടൂറിസ്റ്റുകളുടെ റിപ്പോർട്ട് ലഭിക്കുംവരെ ഐസൊലേഷന്‍; സ്ഥിതി മോശമായാൽ സെെന്യമിറങ്ങും

single-img
20 March 2020

കൊച്ചി: കൊവിഡ് 19 വൈറസ് വ്യാപമനം രാജ്യത്ത് കൂടുതൽ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ കർശന നടപടികൾക്കെരുങ്ങി കേരള സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകൾക്കും നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്തി. സംസ്ഥാനത്തെത്തുന്ന മുഴുവൻ പേരുടയും സാംപിൾ പരിശോധനയ്ക്ക് വിദേമയാക്കണമെന്ന നിർദേശത്തോടെ മാർഗരേഖ പരിഷ്കരിച്ചിരിക്കുകയാണ്. വിദേശ ടൂറിസ്റ്റുകൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും സാമ്പിൾ എടുക്കും. ഇവര്‍ പരിശോധനാ റിപ്പോർട്ട് വരുന്നത് വരെ ഐസൊലേഷനിൽ കഴിയണം. എന്നുമാണ് പുതുക്കിയ മാർഗരേഖ.

അതേ സമയം കൊ​വി​ഡ് -19 വ്യാ​പി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ല്‍ സൈ​ന്യ​ത്തിന്റെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഥി​തി​ഗ​തി​ക​ള്‍ മോ​ശ​മാ​വു​ക​യാ​ണെ​ങ്കി​ല്‍ എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ർ​ധ​സൈ​നി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന​ത്തെ മേ​ധാ​വി​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തി. സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ക്ക് പ്ര​തി​രോ​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളും പാ​രാ​മി​ലി​റ്റ​റി വി​ഭാ​ഗ​ങ്ങ​ളും പൂ​ര്‍ണ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ല്‍കും.

അ​ടി​യ​ന്ത​ര​ഘ​ട്ട​മു​ണ്ടാ​യാ​ൽ ​സൈ​ന്യ​ത്തി​ന്റെ ആ​ശു​പ​ത്രി​ക​ൾ, ബാ​ര​ക്കു​ക​ൾ, ഡോ​ക്​​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ, ആം​ബു​ല​ൻ​സു​ക​ൾ എ​ന്നി​വ​യു​ടെ സേ​വ​ന​മെ​ല്ലാം ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ സേ​നാ​പ്ര​തി​നി​ധി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ന്നീ​ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഭ​ക്ഷ​ണം, മ​രു​ന്ന്​ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഹെ​ലി​കോ​പ്ട​റി​​െൻറ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. താ​ല്‍ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ ഒ​രു​ക്കു​ന്ന​തി​ന് കി​ട​ക്ക, കി​ട​ക്ക​വി​രി മു​ത​ലാ​യ സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും.