കൊവിഡ് 19 ഭീതി; കാന്‍ ചലച്ചിത്രമേള മാറ്റിവച്ചു

single-img
20 March 2020

പാരീസ്: കൊവിഡ് 19 യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് കാന്‍ ചലച്ചിത്രോത്സവം മാറ്റി വച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ക്യാന്‍ മെയ് 12 മുതലാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍ വൈറസ് ബാധ ഭീഷണിയായതോടെ മേള മാറ്റിവയ്ക്കുകയാണെന്ന് ഫെസ്റ്റിവല്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജൂണ്‍ ജീലൈ മാസങ്ങളില്‍ മേള നടത്തുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കൊവിഡ് 19 ബാധയെ തുടര്‍ന്ന് ട്രിബിക്ക, എസ്എക്‌സ്എസ്ഡബ്ല്യൂ,തുടങ്ങിയ ചലച്ചിത്രോത്സവങ്ങള്‍ മാറ്റിവച്ചിരുന്നു.നിരവധി അവാര്‍ഡ് ദാന ചടങ്ങുകളും വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്.

കൊവിഡ് 19 ബാധയെത്തുടര്‍ന്ന് സിനിമാ മേഖല ഏറെ പ്രതിസന്ധിയിലാണ് നിരവധി സിനിമകളുടെ ചിത്രീകരണങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.നിരവധി താരങ്ങള്‍ ഐസൊലേഷനില്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.