കേരള പോലീസ് ഡാൻസ് കളിച്ചു; നടുറോഡില്‍ ബോധവത്ക്കരണ ക്ലാസുമായി ഹെെദ്രാബാദ് ട്രാഫിക് പൊലീസ്

single-img
20 March 2020

സമൂഹമാധ്യമങ്ങളിൽ ലോകത്തെ തന്നെ പോലീസ് സേനകളിൽ ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന പേജുകളിലൊന്ന് കേരള പോലീസിന്റതാണ്. കേരളത്തിലെ ന്യൂജൻ പിള്ളാരോടൊപ്പം തട്ടി നിൽക്കാൻ കേരള പോലീസ് തന്നെ നടപ്പാക്കുന്ന നല്ല കിടിലൻ സെെബർ പേജ്. എന്ത് തരം കൊട്ടേഷനും അവരേറ്റെടുക്കും. സാമൂഹികാവബോധം വളർത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തന്നെ പൊതുജനങ്ങളുടെ കെെകളിലേക്കെത്തിക്കും. ഒടുവിൽ കൊറോണയെ അകറ്റാൻ ബ്രേക്ക് ദ് ചെയിൻ ക്യാമ്പെയിന്റെ ഭാ​ഗമായി ഡാൻസും കളിച്ചു. എന്നാൽ കേരള പോലീസിന്റെ ഡാൻസിന് ഒത്ത എതിരാളികളായി അവതരിച്ചിരിക്കുകയാണ് ഹെെദ്രാബാദ് ട്രാഫിക് പൊലീസ്.

വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അതു കൊണ്ട് തന്നെ ഇത്തരത്തിൽ ഹൈദരാബാദിലെ രാചക്കൊണ്ട ട്രാഫിക് പൊലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

സി​ഗ്നലിൽ വച്ച് അഞ്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ച് യാത്രക്കാർക്ക് പറഞ്ഞുകൊടുക്കുന്നത് വീഡിയോയിൽ കാണാം. ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ മൈക്കിലൂടെ കാര്യങ്ങൾ വിവരിക്കുകയും മറ്റുള്ളവർ അവ ആം​ഗ്യരൂപേണ കാണിക്കുകയും ചെയ്യുന്നുണ്ട്.ഇരുപത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഹസ്തദാനം ചെയ്യുന്നതിന് പകരം നമസ്തേ പറയണമെന്നും ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുന്നു. രാച്ചക്കൊണ്ട പൊലീസിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.