നടി അമല പോള്‍ രണ്ടാമതും വിവാഹിതയായി; വരന്‍ ഗായകന്‍ ഭവ്‌നിന്ദര്‍ സിംഗ്

single-img
20 March 2020

പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോള്‍ രണ്ടാമതും വിവാഹിതയായി. മുംബൈയില്‍ നിന്നുള്ള ഗായകന്‍ ഭവ്‌നിന്ദര്‍ സിംഗാണ് വരന്‍. ഇവര്‍ പ്രണയത്തിലാണ് എന്ന് മുന്‍പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഭവ്‌നിന്ദര്‍ ആണ് വിവാഹ ചിത്രം പുറത്തുവിട്ടത്. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രത്യേക രീതിയിലുള്ള വിവാഹ വസ്ത്രത്തിലാണ് ഇരുവരും. രാജസ്ഥാനി ആചാര പ്രകാരമാണ് വിവാഹം നടന്നതെന്നാണ് വിവരം. തനിക്ക് ജീവിതത്തില്‍ നല്ലൊരു സുഹൃത്തുണ്ടെന്നും പിന്നീടറിയിക്കുമെന്നും അമല നേരത്തെ പറഞ്ഞിരുന്നു. തമിഴ് സിനിമാ സംവിധായകന്‍ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള വിവാഹോചനത്തിനുശേഷം വിജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു..