യുഎഇ എല്ലാ തരത്തിലുമുള്ള ലേബര്‍ പെര്‍മിറ്റുകളും അനുവദിക്കുന്നത് നിർത്തിവെച്ചു

single-img
19 March 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധം എന്ന നിലയിൽ എല്ലാ തരത്തിലുമുള്ള ലേബര്‍ പെര്‍മിറ്റുകളും അനുവദിക്കുന്നത് നിര്‍ത്തിവെച്ച് യുഎഇ. ഇന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു തസ്തികയിലേക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല.

പക്ഷെ എക്സ്പോ 2020ന്റെ ഭാഗമായ ജോലികള്‍ക്കും കോര്‍പറേറ്റ് സ്ഥലം മാറ്റങ്ങള്‍ക്കും തീരുമാനം ബാധകമല്ല. ദേശീയ അതോരിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്ന്റര്‍ മാനേജ്മെന്റുമായി ചേര്‍ന്നാണ് നടപടികള്‍ക്ക് അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്.