സൂര്യപ്രകാശമേൽക്കുന്നവരെ കൊറോണ ബാധിക്കില്ല – ഇത്തവണ കേന്ദ്ര ആരോഗ്യ സഹമന്ത്രി

single-img
19 March 2020

ഡൽഹി: കൊറോണ വെെറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതു മുതൽ വിവാദ പ്രസ്താവനകളും ശാസ്ത്രീയമായ അടിത്തറയില്ലാത്ത വിവരങ്ങൾ പങ്ക് പച്ച് പൊതു ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ് ബിജെപി നേതാക്കന്മാരുടെ ദിവസങ്ങളിലെ പ്രധാന വിനോധോപാതി. ​ഗോമൂത്രവും ചാണകവും കൊറോണയെ ഇല്ലാതാക്കുമെന്ന വാദത്തോടൊപ്പം സൂര്യപ്രകാശമേൽക്കുന്നതും കൊറോണയെ തടയുമെന്ന് ഇവർ വാദിക്കുന്നു. എന്നാൽ അത്തരത്തിലുള്ള അവകാശവാദങ്ങളുമായി ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ്.

ദിവസേന 15 മിനിറ്റ്​ വെയിൽ കൊള്ളുന്നത്​ കൊറോണ വൈറസ്​ ബാധ പോലുള്ള അസുഖങ്ങളെ ചെറുക്കുമെന്നാണ് മന്ത്രിയുടെ വാദം. സൂര്യപ്രകാരം പ്രതിരോധ ശക്തി നൽകുമെന്നും​​ കൊറോണ വൈറസ്​ പോലുള്ളവയെ കൊല്ലുമെന്നും മന്ത്രി പറഞ്ഞു. പാർലമൻ​റിന്​ പുറത്ത്​ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ജനങ്ങൾ ദിവസേന 10-15 മിനിറ്റ്​ വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽ നിന്ന്​ വിറ്റമിൻ ഡി മാത്രമല്ല ലഭിക്കുക, വെയിൽ കൊള്ളുമ്പോൾ പ്രതിരോധ ശക്തി വർധിക്കുകയും കൊറോണ വൈറസ്​ പോലുള്ളവ നശിച്ചുപോവുകയും ചെയ്യും’’ -എന്നായിരുന്നു മന്ത്രിയുടെ പ്രസ്​താവന.

നിലവിൽ ഇന്ത്യയിൽ 25 വിദേശ പൗരൻമാർക്ക്​ ഉൾപ്പെടെ 170 പേർക്ക്​ കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. മഹാരാഷ്​ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നായി മൂന്നു പേരാണ്​ കോവിഡ്​19 ബാധയെ തുടർന്ന്​ മരിച്ചത്​. ഈ സാഹചര്യത്തിലാണ് സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന ബിജെപി നേതാക്കന്മാർ ശാസ്ത്രീയമായ അടിത്തറയില്ലാത്ത വിവരങ്ങൾ പങ്ക് വച്ച് രം​ഗത്തെത്തുന്നത്.