കണ്ണൂരില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

single-img
19 March 2020

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ സ്‌കൂളില്‍വച്ച് പീഡിപ്പിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍വച്ചാണ് പീഡിപ്പിച്ചത്. കണ്ണൂര്‍ പാനൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അധ്യാപകനായ കുനിയില്‍ പത്മരാജനെതിരെ പൊലീസ് കേസെടുത്തു. പ്രദേശത്തെ ബിജെപി നേതാവായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

അവധി ദിനമായ ശനിയാഴ്ച എന്‍എസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ സ്‌കൂളിലെത്തിച്ചത്.പിന്നീട് ശുചിമുറിയല്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു.