തമിഴ്‌നാട്ടിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നല്ലഭക്ഷണം പോലുമില്ല, ജീവനക്കാരും കുറവ്,നാട്ടിലേക്ക് മാറ്റാന്‍ കേരളസര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ച് മലയാളി പെണ്‍കുട്ടി

single-img
19 March 2020

ചെന്നൈ:രാജ്യമാകെ കൊറോണയെ പ്രതിരോധിക്കാനിറങ്ങുമ്പോ ള്‍ ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്നു വരുന്നത്അപമാനകരമായ വാര്‍ത്തകളാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിരി ക്കുകയാണ് മലയാളി യുവതി.

കോഴിക്കോട് സ്വദേശിയായ സയോന എന്ന യുവതിയാണ് സഹായം ആവശ്യപ്പെട്ട് വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയ നിലയിലാണെന്ന് സയോന പറയുന്നു.

മോശം ഭക്ഷണമാണ് കഴിക്കാന്‍ നല്‍കുന്നത്. രാവിലെ നല്‍കിയ ഭക്ഷണം കഴിച്ച് ഛര്‍ദ്ദിക്കുന്ന സ്ഥിതിയുണ്ടായി.ആവശ്യത്ത് ജീവനക്കാര്‍ വാര്‍ഡിലില്ല.ഉള്ളവര്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നവരെ പേടിയോടെയാണ് സമീപിക്കുന്നത്.സയോന ഈവാര്‍ത്തയോട് പറഞ്ഞു. കേരളസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നാട്ടിലെത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സയോനയെപ്പോലെ നിരവധി മലയാളികള്‍ തമിഴ്‌നാട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. തമിഴ്‌നാട്ടില്‍ കൊറോണയെപ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് 2 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പോലും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല 189750 പേരെ സ്‌ക്രീന്‍ ചെയ്തതില്‍ 222 സാമ്പിളുകള്‍ മത്രമാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.