കൊറോണ വൈറസ് എത്രസമയം ജീവിക്കും? വൈറസിനെ എങ്ങനെ ഇല്ലാതാക്കാം?

single-img
19 March 2020

ലോകരാജ്യങ്ങളെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് അഥവാ കൊവിഡ് 19 വ്യാപിക്കുകയാണ്. വൈറസിനെക്കുറിച്ചും രോഗത്തെക്കുറിച്ചും ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ നിരവധിയാണ്. വൈറസ് എത്രസമയം വരെ ജിവിക്കും എന്നതാണ് പ്രധാന സംശയങ്ങളിലൊന്ന്.

കൃത്യമായി നശിപ്പിച്ചില്ലെങ്കില്‍ ഗ്ലാസ്, ലോഹം പ്ലാസ്റ്റിക് എന്നിവയില്‍ രണ്ടുമണിക്കൂര്‍ മുതല്‍ ഒന്‍പതു ദിവസം വരെ ജീവിക്കാന്‍ വൈറസിനു കഴിയുമെന്നാണ് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുപടെ കണ്ടെത്തല്‍. ചൂടു കുറഞ്ഞ അന്തരീക്ഷത്തില്‍ ഇവ 28 ദിവസം വരെ ജീവിക്കും.

രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന ശ്രവങ്ങളിലൂടെ വൈറസ് മറ്റു വസ്തുക്കളിലെത്തുന്നു. ഒറ്റ തുമ്മലിലൂടെ സ്രവത്തിന്റെ 3000 ചെറുതുള്ളികള്‍ വരെ പുറത്തെത്തുമെന്ന് അറിയുക.

ഇത്തരത്തില്‍ പുറത്തെത്തുന്ന വൈറസ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളില്‍ രണ്ടു മുതല്‍ മൂന്നു ദിവസം വരെ നില്‍ക്കും.കാര്‍ഡ് ബോര്‍ഡ് വസ്തുക്കളില്‍ 24 മണിക്കൂറും ചെമ്പില്‍ 4 മണിക്കൂറും അന്തരീക്ഷത്തില്‍ മൂന്നുമണിക്കൂര്‍വരെയും തങ്ങിനില്‍ക്കുന്നു.

62 മുതല്‍ 71 ശതമാനംവരെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ കൊണ്ട് വൈറസുകളെ മിനിറ്റുകള്‍ക്കുള്ളില്‍ നശിപ്പിക്കാം.0.5 ശതമാനം ഹൈഡ്രജന്‍ പെറോക്‌സൈഡോ, 0.1 ശതമാനം സോഡിയെ ഹൈപോക്ലോറോക്‌സൈഡോ കൊണ്ടും ഇവയെ നശിപ്പിക്കാം.അതുമല്ലെങ്കില്‍ 56 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കും.