ഈവാര്‍ത്തയും ഡിവൈഎഫ്‌ഐയും സംയുക്തമായി ബ്രേക്ക് ദി ചെയിന്‍ പരിപാടി സംഘടിപ്പിച്ചു

single-img
19 March 2020

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനമായ ബ്രേക്ക് ദി ചെയ്‌ന്റെ ഭാഗമായി തിരുവനന്തപുരത്ത് സാനിറ്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. ഈവാര്‍ത്തയും ഡിവൈഎഫ്‌ഐയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സിപിഎം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദര്‍ ഈവാര്‍ത്ത മാനേജിംഗ് എഡിറ്ററും സിഇഒയുമായ അല്‍ അമീനും ചേര്‍ന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴുകി,സാനിറ്റൈസ,ര്‍ ഉപയോഗിച്ചായിരുന്നു ഉദാഘാടനം.ഈഞ്ചയ്ക്കലില്‍ പൊതുജനങ്ങള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ കൈകള്‍ വൃത്തിയാക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

മുന്‍ കൗണ്‍സിലര്‍ പെരുന്താന്നി വിജയന്‍, ഡിവൈഎഫ്‌ഐ ഏരിയ പ്രസിഡന്റ് മനോജ്, ആന്‍വി ബിസിനസ് സര്‍വീസ് എംഡി വി എസ് വിപിന്‍,സിപിഎം ബ്രാഞ്ച് സെക്രട്ടറി ശരത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.