കൊറോണയുടെ പേരില്‍ ആളുകളെ ചാപ്പകുത്തരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

single-img
19 March 2020

തിരുവനന്തപുരം: കൊറോണ ബാധിച്ചതിന്റെ പേരില്‍ ആളുകളെ ചാപ്പകുത്തരുതെന്ന നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന. രോഗികളേയും രോഗസാധ്യതയുള്ളവരേയും കുറിച്ചുള്ള വിശേഷണങ്ങള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

സാമൂഹിക ചാപ്പകുത്തലിനെതിരെ സര്‍ക്കാറും മാധ്യമങ്ങളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശവും ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് ബാധിതരെന്ന് മുദ്രകുത്തി പ്രായമായ ദമ്പതികളെ ഫ്‌ളാറ്റില്‍ പൂട്ടിയിടുകയും കൊറോണയെന്ന് വാതിയില്‍ ബോര്‍ഡ് വയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ കയ്യില്‍ മുദ്രകുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചി രുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

വിദേശികളായ സഞ്ചാരികള്‍ക്കും പലയിടത്തും ദുരനുഭവങ്ങള്‍ഡ നേരിടുകയുണ്ടായി. രോഗബാധിതര്‍ അല്ലാതിരുന്നിട്ടും പല വിദേശികള്‍ക്കും ഹോട്ടല്‍ മുറിയും ആഹാരവും നിഷേധിച്ച സംഭവമുണ്ടായി. പ്രാദേശിക വ്യാപനത്തിന്റെ ഘട്ടത്തില്‍ സാമൂഹിക ചാപ്പകുത്തലാവും പ്രധാന വെല്ലുവിളിയിലൊന്നെ ന്നാണ് സര്‍ക്കാറിന്റെയും വിലയിരുത്തല്‍. കോവിഡിനെ കുറിച്ചുള്ള വാക്കുകള്‍ പോലും സൂക്ഷിച്ച് വേണം ഉപയോഗി ക്കാനെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.